തൃശ്ശൂര്‍: പലയിടങ്ങളിലായിരുന്ന 15 കൂട്ടുകാര്‍ വീണ്ടും ഒന്നിച്ച് ഫോണില്‍ ഒരു സിനിമ ചിത്രീകരിച്ചു. സിനിമാരംഗത്ത് പഠനം തുടരുന്ന കൂട്ടുകാരി സംവിധായകയായി. കഥയും തിരക്കഥയും സംവിധാനവും നിര്‍മാണവും അഭിനയവുമായി 15 പേര് ചേര്‍ന്ന് തയ്യാറാക്കിയ ഒരു മണിക്കൂര്‍ 25 മിനുട്ട് സിനിമ തിരുവനന്തപുരത്ത് നടക്കാനിരിക്കുന്ന കേരള അന്താരാഷ്ട്ര ചലചിത്രോത്സവത്തിലേക്ക് (ഐ.എഫ്.എഫ്.കെ) തിരഞ്ഞെടുക്കപ്പെട്ടു.
അനിയന്ത്രിത ലൈംഗികാവേശമുള്ള ഒരാളുടെ കഥ പറയുന്ന സിനിമയുടെ പേര് ‘കാമദേവന് നക്ഷത്രം കണ്ടു’ എന്നാണ്. ഗുഡ് ഫിലിംസ് മേക്ക് യുവര്‍ ലൈഫ് ബെറ്റര്‍ എന്ന ബാനറിലാണ് നിര്‍മാണം. കഥയെഴുതി സംവിധാനം ചെയ്ത ആദിത്യ ബേബി പോണ്ടിച്ചേരി സര്‍വകലാശാലയില്‍ പെര്‍ഫോമന്‍സ് ആര്‍ട്സില്‍ ബിരുദാനന്തര ബിരുദത്തിനു പഠിക്കുകയാണ്. തൃശ്ശൂര്‍ സ്കൂള്‍ ഓഫ് ഡ്രാമയില്‍നിന്ന് പഠിച്ചിറങ്ങിയ അതുല്‍ സിങ്ങും ന്യൂട്ടണ്‍ തമിഴരശനും ആണ് നിര്‍മാതാക്കള്‍.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 98465 1130
12 അഭിനേതാക്കളില്‍ അഞ്ചുപേര്‍ സ്ത്രീകളാണ്. തിരക്കഥയും സംഭാഷണവും വി. ശരത് കുമാര്‍. ക്യാമറ ന്യൂട്ടണ്‍. ചിത്രീകരണത്തിന് ഐഫോണ്‍ 14 പ്രോ ഉപയോഗിച്ചു. എഡിറ്റിങ് ഗൗതം മോഹന്‍ദാസ്. ഓഡിയോഗ്രഫി കെ. ജനീഷ്. മൊത്തം ചെലവ് 1.7 ലക്ഷം.