പുതിയ കാലത്തെ മലയാള സിനിമകളിലെ ഗാനങ്ങളെയും ഗാനരചയിതാക്കളെയും വിമർശിച്ച് സിനിമാഗാന നിരൂപകൻ ടിപി ശാസ്തമംഗലം. പി ഭാസ്കരൻ ജന്മശതാബ്ദി ആഘോഷത്തിനിടയിലായിരുന്നു വിമർശനം. ആനന്ദ് മേനോൻ സംവിധാനം നിർവഹിച്ച ‘വാഴ – ബയോപിക് ഓഫ് എ ബില്ല്യൺ ബോയ്സ്’ ചിത്രത്തിനും വിപിൻ ദാസ് സംവിധാനം ചെയ്ത ‘ഗുരുവായൂർ അമ്പലനടയിൽ’ എന്ന ചിത്രത്തിനുമായിരുന്നു വിമർശനം.
‘വാഴ’യിലെ ‘ഏയ് ബനാനേ ഒരു പൂ തരാമോ ഏയ് ബനാനേ ഒരു കായ് തരാമോ’…എന്ന ഗാനത്തിനെ കുറിച്ചായിരുന്നു ആദ്യ പരാമർശം. ഇതിന് ഭാസ്കരൻ മാസ്റ്ററെ പോലൊരു കവിയുടെ ആവശ്യമില്ലെന്നും ആർക്കും ഒരു നഴ്സറി കുട്ടിക്ക് വരെ എഴുതാമെന്നും വായിൽക്കൊള്ളാത്ത എന്തൊക്കെയൊ വിളിച്ചു പറയുകയാണെന്നും ടിപി വിമർശിച്ചു.
ചിത്രത്തിലെ തന്നെ ‘പണ്ടെങ്ങാണ്ടോ ആരോ വാഴ വച്ചെ’ എന്ന ഗാനത്തെയും ടിപി രൂക്ഷമായി വിമർശിച്ചു. വികലമായ വരികളാണെന്ന് പറഞ്ഞ ടിപി ഈ ഗാനമെഴുതുന്നവർ ഭാസ്കരൻ മാസ്റ്ററുടെ കുഴിമാടത്തിൽ ചെന്ന് നൂറുതവണ തൊഴണമെന്നും പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 98465 1130
ഗുരുവായൂർ അമ്പലനടയിൽ എന്ന ചിത്രത്തിലെ ‘കൃഷ്ണ കൃഷ്ണ’ എന്നു തുടങ്ങുന്ന ഗാനത്തിനെയും ടിപി വിമർശിച്ചിട്ടുണ്ട്. ‘പൊന്നമ്പല നട തുറന്ന് മഞ്ഞ മുണ്ട് മടക്കി കുത്തി പടയ്ക്ക് നീ ഇറങ്ങി വന്നാൽ’ എന്ന വരി പരാമർശിച്ച് ഗുരുവായൂരപ്പനെന്താ റൗഡിയാണോയെന്ന് ടിപി ചോദിച്ചു. വീഡിയോയിൽ ഗാനരചയിതാവിനെ റാസ്കൽ എന്നും പരാമർശിക്കുന്നുണ്ട്.
ടിപിയുടെ പരാമർശത്തെ പിന്തുണച്ചും വിമർശിച്ചു നിരവധി കമന്റുകൾ പോസ്റ്റിന് താഴെ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.