ജീവനില്ലാതെ ഗർഭസ്ഥ ശിശുക്കൾ (ചാപിളള) ജനിക്കുന്നത് വിരളമാണ്. പക്ഷെ അത് സമൂഹത്തിൽ നിന്ന് മാതാവിനെ ഒറ്റപ്പെടുത്തുന്ന തരത്തിലുളള ഒരു പ്രവണതയായി മാറിയാലോ? അത് കുറച്ച് രൂക്ഷമായിരിക്കും. ഇത് ചാപിളളകളെ പ്രസവിക്കുന്ന അമ്മമാരുടെ മാനസികാരോഗ്യത്തെയും കുടുംബത്തിന്റെ സാമ്പത്തിക ഭദ്രതയെയും മോശമായാണ് ബാധിക്കുന്നത്. നവജാതശിശുക്കളുടെയും പ്രസവത്തിലൂടെ അമ്മമാർ മരിക്കുന്നതിന്റെയും നിരക്ക് താരതമ്യം ചെയ്യുമ്പോൾ ചാപിളളകളുണ്ടാകുന്ന എണ്ണവും വളരെയധികം കുറവാണ്. അടുത്തിടെ സയൻസ് ജേണലായ ലാൻസെറ്റിൽ വന്ന റിപ്പോർട്ടിൽ ജീവനില്ലാതെ ഗർഭസ്ഥ ശിശുക്കൾ ഇന്ത്യയിൽ പിറക്കുന്നത് തടയാനുളള മാർഗരേഖകൾ പറയുന്നുണ്ട്. ജനിക്കും മുൻപുളള കുഞ്ഞുങ്ങളുടെ മരണവും അത് അമ്മമാരിൽ ഉണ്ടാക്കുന്ന ആരോഗ്യപ്രതിസന്ധികളെയും കുറിച്ച് കൂടുതൽ മനസിലാക്കാം.
എന്താണ് ചാപിളള?
ഗർഭധാരണത്തിലും പ്രസവത്തിലും സാധാരണയായി കണ്ടുവരുന്നതാണ് ചാപിളളകളുടെ ജനനം. ജനനത്തിനുശേഷമോ അതിനുമുൻപോ ശിശുവിന് ഹൃദയമിടിപ്പോ ശ്വസിക്കാനോ കരയാനോ സാധിക്കാതെ വരുന്നതോടെയാണ് ചാപിളളയാണെന്ന് സ്ഥിരീകരിക്കുന്നത്. 28 ആഴ്ചയിൽ കൂടുതൽ പ്രായമുളള ഗർഭസ്ഥ ശിശുവിന് ജീവനില്ലാതെ വരുന്ന അവസ്ഥയെയാണ് ഇന്ത്യയിൽ ചാപിളള എന്നതുകൊണ്ട് നിർവചിക്കപ്പെടുന്നത്. 2021ൽ പുറത്തുവന്ന ഗ്ലോബൽ ബർഡൻ ഓഫ് ഡിസീസ് പഠന റിപ്പോർട്ടനുസരിച്ച് 20 ആഴ്ചയിൽ കൂടുതൽ പ്രായമുളള 567,000 ചാപിളളകളും 28 ആഴ്ചയിൽ കൂടുതൽ പ്രായമുളള 397,300 ചാപിളളകളും ജനിച്ചിട്ടുണ്ടെന്നാണ് കണക്ക്. ഇന്ത്യയിൽ വർഷം തോറും ചാപിളളകളുടെ ജനനം കുറഞ്ഞിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2030ഓടെ ഇന്ത്യയിൽ ചാപിളളകളുടെ ജനനം കുറയ്ക്കുമെന്നാണ് ഗ്ലോബൽ എവെരി ന്യൂബോൺ ആക്ഷൻ പ്ലാൻ (ഇഎൻഒഎപി) പറയുന്നത്.
പ്രശ്നങ്ങൾ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 98465 1130
ഒരു സ്ത്രീ ഗർഭം ധരിക്കുന്ന സമയം മുതൽ വിവിധ തരത്തിലുളള പരിശോധനകളും നടത്തുന്നുണ്ട്. ഗർഭസ്ഥ ശിശുവിന്റെ ആരോഗ്യവും മാതാവിന്റെ ആരോഗ്യവും ഇത്തരം പരിശോധനകളിലൂടെ ഉറപ്പിക്കാൻ സഹായിക്കാം. എന്നാൽ ചില അവസരങ്ങളിൽ ഇതിലുണ്ടാകുന്ന തടസങ്ങളും തെറ്റുകളുമാണ് ചാപിളളയുടെ ജനനത്തിന് കാരണമാകുന്നത്. ചാപിളളയുടെ ജനനം നല്ലൊരു ശതമാനം വരെ തടയുന്നുണ്ട്. അമ്മമാരിലുണ്ടാകുന്ന വിളർച്ച, പോഷകാഹാരക്കുറവ്, ജീവിതശൈലി രോഗങ്ങൾ, പ്രായാധിക്യം തുടങ്ങിയവയാണ് 25 ശതമാനം ചാപിളളകളുടെ ജനനത്തിന് കാരണമാകുന്നത്. 20 ശതമാനം ചാപിളള ജനനങ്ങളും ഭ്രൂണത്തിന്റെ മതിയായ വളർച്ച ഇല്ലായ്മ കാരണമായിരിക്കും. 13 ശതമാനം അമ്മയുടെ ഗർഭപാത്രത്തിന്റെ പ്രശ്നങ്ങളെ തുടർന്നായിരിക്കും. അവയിൽ 20 ശതമാനം ചാപിളളകളുടെ ജനനത്തിന് ഇപ്പോൾ കൃത്യമായ കാരണങ്ങൾ കണ്ടെത്താൻ സാധിച്ചിട്ടില്ല. സാമ്പത്തികപരമായ പ്രശ്നങ്ങളും ഗർഭിണികൾക്ക് മതിയായ പരിചരണക്കുറവും ചാപിളളകളുടെ ജനനത്തിന് കാരണമായേക്കാം.
പ്രത്യാഘാതങ്ങൾ
ചാപിളളകളുടെ ജനനം രക്ഷിതാക്കളിൽ കടുത്ത നിരാശയാണ് ഉണ്ടാക്കുന്നത്. സ്വന്തം കുഞ്ഞിനായി ഏറെ പ്രതീക്ഷകളോടെ കാത്തിരുന്നവരിലേക്കാണ് ഇത്തരത്തിലുളള വാർത്തകൾ എത്തുന്നത്. സ്ത്രീകളെ സമൂഹത്തിൽ നിന്നും ഒറ്റപ്പെടുത്തുന്ന തരത്തിലുളള നിലയിലേക്ക് വരെ ഇത് ഒരു സമയത്ത് നടന്നിട്ടുണ്ട്, ഈ മാനസികാവസ്ഥ സ്ത്രീകളുടെ അടുത്ത ഗർഭധാരണത്തെ പോലും ബാധിക്കും. ചാപിളളകളെ പ്രസവിക്കുന്നത് സ്ത്രീകളുടെ പ്രത്യുൽപ്പാദന ശേഷിയെയും ബാധിക്കുമെന്നും പഠനത്തിൽ പറയുന്നു.
എങ്ങനെ തടയാം?
ചാപിളളകളുടെ ജനനം തടയുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) ചില നിർദ്ദേശങ്ങൾ മുന്നോട്ട് വച്ചിരുന്നു. കൃത്യമായ പരിശോധനകൾ, ആരോഗ്യസംരക്ഷണം തുടങ്ങിയവ ഇത്തരം പ്രതിസന്ധികളെ ഒഴിവാക്കാൻ സാധിക്കും. പരിശോധനയിലൂടെ ഗർഭിണിയായിരിക്കുമ്പോഴുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ, അമിതസമ്മർദ്ദം, നിരാശ,പോഷകക്കുറവ്, ഗർഭകാല പ്രമേഹം,അണുബാധ തുടങ്ങിയവ കണ്ടെത്താനും മരുന്നുകൾ കഴിച്ച് പരിഹരിക്കാനും സാധിക്കും.
ചാപിളളകളുടെ ജനനം നിയന്ത്രിക്കാൻ രാജ്യത്ത് വിവിധ തരത്തിലുളള പ്രവർത്തനങ്ങൾ നടത്തിവരുന്നുണ്ട്. പെരികോൺസ്പെഷ്ണൽ ഫോളിക് ആസിഡ് മരുന്നുകളുടെ വിതരണം, മലേറിയ പോലുളള രോഗങ്ങളെ സ്ഥിരീക്കൽ, ഗർഭകാല പ്രമേഹരോഗങ്ങളെ തടയൽ, ഗർഭകാല സമയങ്ങളിലുണ്ടാകുന്ന മാനസിക പ്രശ്നങ്ങളെ കുറയ്ക്കൽ തുടങ്ങിയവ നടത്തിവരുന്നുണ്ട്.