സന്ധിയെ ബാധിക്കുന്ന നീർക്കെട്ടാണ് സന്ധിവാതം. ഏതു പ്രായക്കാരേയും എപ്പോൾ വേണമെങ്കിലും ഈ രോഗം ബാധിക്കാം. ആര്‍ത്രൈറ്റിസ് പല കാരണങ്ങളാലും ഉണ്ടാകാം. ഓരോ വാതരോഗത്തിനും ഓരോ തരത്തിലുള്ള ലക്ഷണങ്ങളാണ്. എങ്കിലും സ്ഥിരമായി സന്ധികളിൽ വേദനയാണ് ഒരു ലക്ഷണം. തുടക്കത്തിലെ തിരിച്ചറിഞ്ഞാൽ മാറ്റാവുന്ന ഒന്നാണ് സന്ധിവാതം.
സന്ധിവാതത്തിന്റെ പ്രധാന ലക്ഷണങ്ങളെ തിരിച്ചറിയാം.
സ്ഥിരമായി സന്ധികളിൽ വേദന, സന്ധികളുടെ ഭാഗത്തായി നീര്‍വീക്കമുണ്ടാകുക തുടങ്ങിയവ സന്ധിവാതത്തിന്റെ പ്രധാന ലക്ഷണങ്ങളാണ്.
മുട്ടുവേദന, നടുവേദന, തോളുവേദന തുടങ്ങിയവയും സന്ധിവാതത്തിന്റെ ലക്ഷണങ്ങളാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 98465 1130
സന്ധിവാതം മൂലം ചിലരില്‍ ചലനങ്ങള്‍ക്ക് പരിമിതിയും നേരിടാം.
കുറച്ചുസമയം മുട്ടുകുത്തി നിന്നാലോ ഇരുന്നാലോ വീണ്ടും എഴുന്നേൽക്കാൻ പ്രയാസം അനുഭവപ്പെടുന്നതും സന്ധിവാതത്തിന്റെ സൂചനയാകാം.
ടോയ്ലറ്റിലിരിക്കാൻ മുട്ടുമടക്കുമ്പോൾ വലിച്ചിലും വേദനയും അനുഭവപ്പെടുന്നതും സൂചനയാണ്.
ഇടവിട്ടുള്ള പനി, തൊലിയിൽ പാടുകൾ തുടങ്ങിയവയും പൊതുവെ കാണുന്ന ലക്ഷണങ്ങളാണ്.
മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ ‘കൺസൾട്ട്’ ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.