
മനസും ശരീരവും എപ്പോഴും ആരോഗ്യത്തോടെയും പോസിറ്റീവായും ഇരിക്കാൻ ജീവിതശെെലിയിൽ ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങൾ.

മനസും ശരീരവും എപ്പോഴും ആരോഗ്യത്തോടെയും പോസിറ്റീവായും ഇരിക്കാൻ ജീവിതശെെലിയിൽ ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങൾ
അമിതമായി ഭക്ഷണം കഴിക്കുന്നത് വിവിധ ആരോഗ്യപ്രശ്നങ്ങളാണ് ഉണ്ടാക്കുക. ഭക്ഷണം ഒരുമിച്ച കഴിക്കാതെ ഇടവിട്ട് കഴിക്കുന്നത് പതിവാക്കൂ.
ദിവസവും അൽപം നേരം ലഘു വ്യായാമങ്ങൾ ചെയ്യുന്നത് ഭാരം കുറയ്ക്കാൻ മാത്രമല്ല മൊത്തത്തിലുള്ള ആരോഗ്യത്തിന് സഹായിക്കും.

ജങ്ക് ഫുഡ്, കൊഴുപ്പുള്ളതും പഞ്ചസാര നിറഞ്ഞതും സംസ്കരിച്ചതുമായ ഭക്ഷണങ്ങൾ ഒഴിവാക്കുക.
പഴങ്ങൾ, പച്ചക്കറികൾ, പ്രോട്ടീനുകൾ എന്നിവ അടങ്ങിയ ഭക്ഷണക്രമം പതിവാക്കൂ.
പ്രോബയോട്ടിക് അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക. ഇത് കുടലിൽ നല്ല ബാക്ടീരിയ കൂട്ടാൻ സഹായിക്കും.