തിരുവനന്തപുരം: ഹെക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ് നടപ്പാകാതിരിക്കുകയും കോടതിയിൽ ഹാജരാകാതിരിക്കുകയും ചെയ്ത കുറ്റത്തിന് അഡീ.ചീഫ് സെക്രട്ടറി രാജൻ ഖോബ്രഗഡെയ്ക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. ആരോഗ്യവകുപ്പിൽ ഡെപ്യൂട്ടി ഡയറക്ടറായി ഡോ.ഉണ്ണിക്കൃഷ്ണന് ഡിസേബിൾഡ് റിസർവേഷൻ ക്വാട്ടയിൽ നിയമനം നൽകണം എന്ന ഹൈക്കോടതി ഉത്തരവ് പാലിക്കാത്തതിനാലാണ് ഇന്ന് കോടതി അഡി.ചീഫ് സെക്രട്ടറിയ്ക്കെതിരെ അറസ്റ്റ് വാറന്റ് പ്രഖ്യാപിച്ചത്.