മുംബൈ: അന്തരിച്ച ടെലിവിഷന്‍ താരം നിതിന്‍ ചൗഹാന് വിഷാദത്തിന് ചികിത്സയിലായിരിന്നുവെന്ന് പോലീസ്. നിതിന്റെ ഭാര്യ താരത്തിന്റെ ചികിത്സ സംബന്ധിച്ചുള്ള വിവരങ്ങള്‍ പോലീസിനോട് പറഞ്ഞതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം മുംബൈയിലെ വസതിയിലാണ് നിതിനെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്.
കഴിഞ്ഞ നാല് വര്‍ഷത്തോളം നിതിന്‍ ജോലിയുണ്ടായിരുന്നില്ലെന്നും അത് അദ്ദേഹത്തിന്റെ മാനസികാരോഗ്യം വഷളാക്കിയെന്നുമാണ് ഭാര്യ പോലീസിന് നല്കിയ മൊഴി. മാനസികാരോഗ്യം മോശമായതിനെ തുടര്‍ന്ന് അദ്ദേഹം ചികിത്സയിലായിരുന്നുവെന്നും ഭാര്യ സ്ഥിരീകരിച്ചിട്ടുണ്ട്. ജോലിയില്ലാതിരുന്ന സമയത്ത് ഒരു ഐസ്ക്രീം ബിസിനസ് തുടങ്ങാനുള്ള ആശയത്തില്‍ നിതിന്‍ എത്തിച്ചേര്‍ന്നു. എന്നാല്‍ അത് വിജയിക്കാത്തത് കൂടുതല്‍ പ്രയാസത്തിലാക്കിയെന്നുമാണ് ഭാര്യ പറയുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 98465 1130
എംടിവിയിലെ റിയാലിറ്റി ഷോയായ സ്ലിപ്ലിറ്റ്സ്വില്ലയിലൂടെ ശ്രദ്ധേയനായ നിതിനെ കഴിഞ്ഞ ദിവസമാണ് മരിച്ച നിലയിൽ കണ്ടെത്തുന്നത്. അപ്പാര്‍ട്ട്മെന്റിലെ പൂന്തോട്ടത്തിലായിരുന്ന ഭാര്യ തിരിച്ചുവന്നപ്പോള്‍ വാതില്‍ പൂട്ടിയിരിക്കുകയായിരുന്നു. ബെല്ലടിച്ചും പ്രതികരണമുണ്ടാകാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് നിതിന്‍ ചൗഹാനെ മരിച്ചനിലയില്‍ കണ്ടെത്തുന്നത്.
‘ദാദിഗിരി 2’ എന്ന റിയാലിറ്റി ഷോയില്‍ വിജയിയായതോടെയാണ് നിതിന്‍ ശ്രദ്ധിക്കപ്പെട്ടത്. ഇതിന് പിന്നാലെ എംടിവിയിലെ റിയാലിറ്റി ഷോയായ സ്ലിപ്ലിറ്റ്സ്വില്ലയുടെ അഞ്ചാം സീസണിലും നിതിന്‍ മത്സരാര്‍ഥിയായെത്തി. ക്രൈം പട്രോള്‍, സിന്ദഗി ഡോട്ട് കോം, ഫ്രണ്ട്സ് തുടങ്ങിയ ടെലിവിഷന്‍ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്. സബ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന ‘തേരാ യാര് ഹൂം മേം’ എന്ന പരമ്പരയിലാണ് അവസനമായി അഭിനയിച്ചത്.