ദില്ലി: ഇന്ത്യയിലെ ഗ്രാമീണ മേഖലകളിലെ സാക്ഷതാ നിരക്ക് കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഗണ്യമായി വര്‍ധിച്ചതായി കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ജയന്ത് ചൗധരി ലോക്സഭയില്‍ പറഞ്ഞു. 100% ഗ്രാമീണ സാക്ഷരത കൈവരിക്കുന്നതിനുള്ള സർക്കാർ ശ്രമങ്ങൾ, വെല്ലുവിളികൾ, തന്ത്രങ്ങൾ എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ലോക്സഭയില്‍ മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
2011 ല്‍ ഇന്ത്യയിലെ ഗ്രാമീണ മേഖലകളിലെ സാക്ഷതാ നിരക്ക് 67.77% ആയിരുന്നു. എന്നാല്‍ 2023-24 ഓടെ ഇത് 77.5% ആയി വർദ്ധിച്ചു. സ്ത്രീ സാക്ഷരതയിലെ 14.5 ശതമാനം പോയിന്റ് വർധനയാണ് ഈ ശ്രദ്ധേയമായ വർദ്ധനവിന് കാരണമായതെന്ന് അദ്ദേഹം പറഞ്ഞു. 57.93% ൽ നിന്ന് 70.4% ലേക്കെത്തി സ്ത്രീകളുടെ സാക്ഷരതാ നിരക്ക്. അതേ സമയം പുരുഷ സാക്ഷരതയും മെച്ചപ്പെട്ടു. ഗ്രാമീണ മേഖലയിലെ പുരുഷന്മാരുടെ സാക്ഷരത 77.15% ൽ നിന്ന് 84.7% ആയി ഉയർന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 98465 1130
ഗ്രാമീണ മേഖലയിലെ മുതിർന്ന പൗരന്മാര് ഉൾപ്പെടെയുള്ളവരുടെ സാക്ഷരതാ നിരക്ക് മെച്ചപ്പെടുത്തുന്നതിനായി സമഗ്ര ശിക്ഷാ അഭിയാൻ, സാക്ഷർ ഭാരത്, പദ്ന ലിഖ്ന അഭിയാൻ, ഉല്ലാസ്- നവഭാരത് സാക്ഷരത കാര്യക്രം എന്നിങ്ങനെ നിരവധി കേന്ദ്രാവിഷ്കൃത പദ്ധതികളും പരിപാടികളും ഇന്ത്യാ ഗവൺമെൻ്റ് ആരംഭിച്ചിട്ടുണ്ടെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു. ഗ്രാമങ്ങളിലും വിദ്യാഭ്യാസപരമായി പിന്നാക്കം നിൽക്കുന്ന പ്രദേശങ്ങളിലും ഈ സംരംഭങ്ങളാണ് ആ ഫലം കണ്ടതെന്നും അദ്ദേഹം മറുപടി നല്കി.