ഹരിയാനയിലെ ഒരു ചെറിയ ഗ്രാമം, പേര് ഇന്ദ്രി. ഇന്ദ്രി ഇന്ന് ലോകത്തലാണ് അറിയപ്പെടുന്നത് ഒരു വിസ്കിയുടെ പേരിലാണ്. പ്രവര്‍ത്തനം തുടങ്ങി വെറും മൂന്ന് വര്ഷത്തിനുള്ളി്ല് തന്നെ ആഗോള മദ്യവിപണിയില്‍ ശ്രദ്ധേയമായ സ്ഥാനം നേടിയെടുത്ത ബ്രാന്റാണ് ഇന്ദ്രി. ഇന്ദ്രി സിംഗിള്‍ മാള്‍ട്ട് വിസ്കി, കാമികാര റം എന്നിവയുടെ നിര്‍മ്മാതാക്കളായ പിക്കാഡിലി അഗ്രോ, ആഗോളതലത്തിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാനൊരുങ്ങുകയാണ്. നിലവിലുള്ള സൗകര്യങ്ങള്‍ വിപുലീകരിക്കുന്നതിനും സ്കോട്ട്ലന്‍ഡില്‍ ഒരു ഡിസ്റ്റിലറി ഉള്‍പ്പെടെയുള്ള പുതിയ പ്ലാന്റുകള്‍ തുറക്കുന്നതിനുമായി 1,000 കോടി രൂപ നിക്ഷേപിക്കുമെന്ന് കമ്പനി വ്യക്തമാക്കി. ഇതിന്റെ ഭാഗമായി ഹരിയാനയിലെ ഇന്ദ്രിയില്‍ ഡിസ്റ്റിലറി സ്ഥാപിക്കും. ഛത്തീസ്ഗഡിലെ മഹാസമുന്ദിലും പ്ലാന്റ് സ്ഥാപിക്കും. പിക്കാഡിലി അഗ്രോ ഇന്‍ഡസ്ട്രീസ് പ്രീമിയം സ്പിരിറ്റ് ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിനായി സ്കോട്ട്ലന്‍ഡിലെ പോര്ട്ടവാഡിയില് ആദ്യത്തെ അന്താരാഷ്ട്ര ഡിസ്റ്റിലറിയും തുറക്കും.
അടുത്ത 24 മാസത്തിനുള്ളില്‍ വിപുലീകരണ പദ്ധതികള്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ദ്രി പ്ലാന്റിലെ ആദ്യ ഘട്ടം 2025 ന്റെ തുടക്കത്തില്‍ പൂര്‍ത്തിയാകുമെന്ന് കമ്പനി അറിയിച്ചു. ആഗോള തലത്തില്‍ പ്രീമിയം ഇന്ത്യന്‍ ആല്‍ക്കോ-ബെവ് സ്പിരിറ്റുകളെത്തിക്കാനുള്ള ശ്രമത്തിലാണ് കമ്പനി. 2021ല്‍ പ്രവര്‍ത്തനം തുടങ്ങിയ ഇന്ദ്രി സിംഗിള്‍ മാള്‍ട്ട് വിസ്കി ഈ വര്‍ഷത്തെ യുഎസ്എ സ്പിരിറ്റ് റേറ്റിംഗ് അവാര്‍ഡില്‍ ‘വിസ്കി ഓഫ് ദ ഇയര്‍’ പുരസ്കാരം നേടിയിരുന്നു. സ്കോട്ട്ലന്‍ഡ്, ജപ്പാന്, തായ്ലന്ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള വിഖ്യാത ബ്രാന്‍ഡുകളെയെല്ലാം പിന്നിലാക്കിയാണ് ഇന്ദ്രി ഈ നേട്ടം കൈവരിച്ചത്. ബെസ്റ്റ് ഇന്ത്യന്‍ സിംഗിള്‍ മാര്‍ട്ട്, ഏഷ്യന്‍ വിസ്കി ഓഫ് ദി ഇയര്‍, എന്നിവയും ഇന്ദ്രി നേടിയിട്ടുണ്ട്. ഈ വര്‍ഷവും പിക്കാഡിലി അഗ്രോ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് നിര്‍മ്മിച്ച ഇന്ദ്രി ദീപാവലി കളക്ടര്‍ എഡിഷന് 2024 ‘വിസ്കിസ് ഓഫ് ദി വേള്‍ഡ് അവാര്‍ഡ് 2024’ ല്‍ സ്വര്‍ണ്ണ മെഡലും നേടി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 98465 1130
നിലവില്‍ ലോകത്തിലെ ഏറ്റവും വലിയ വിസ്കി വിപണികളിലൊന്നാണ് ഇന്ത്യ. 2023ല്‍ 250 ദശലക്ഷം കേസുകളാണ് രാജ്യത്ത് വിറ്റുപോയത്. ഇവയില്‍ ഭൂരിഭാഗവും പ്രാദേശിക കമ്പനികളാണ് നിറവേറ്റുന്നത്.
(നിയമപ്രകാരമുള്ള മുന്നറിയിപ്പ് : മദ്യപാനം ആരോഗ്യത്തിന് ഹാനികരം)