ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയുടെ കാലടി മുഖ്യ കാമ്പസിൽ ആരംഭിക്കുന്ന നാല് വര്‍ഷ ഇന്റഗ്രേറ്റഡ് ടീച്ചര്‍ എജ്യൂക്കേഷന്‍ പ്രോഗ്രാമിലെ (ഐ ടി ഇ പി) വിവിധ നാല് വർഷ ബിഎ- ബി എഡ് കോഴ്സുകൾക്ക് ഇപ്പോള്‍ അപേക്ഷിക്കാം.രാജ്യത്തെ വിവിധ സര്‍വകലാശാലകളിലേക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ ടി എ) നടത്തുന്ന പൊതുപ്രവേശന പരീക്ഷയായ നാഷണല്‍ കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റ് (എന്‍ സി ഇ ടി) വഴിയാണ് ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയിലും പ്രവേശനം.

തെരഞ്ഞെടുക്കുന്ന വിഷയത്തിൽ ബിരുദവും അദ്ധ്യാപക യോഗ്യതയും ഒരുമിച്ച് നേടാനാകും എന്നതാണ് ഈ പ്രോഗ്രാമിന്റെ പ്രത്യേകത. സെക്കൻഡറി ക്ലാസുകളിൽ (ഒൻപതാം ക്ലാസ് മുതൽ പ്ലസ് ടു വരെ) അധ്യാപകരാകുവാൻ ആഗ്രഹിക്കുന്നവർക്ക് ഈ പ്രോഗ്രാമുകള്‍ മികച്ച അവസരം നൽകുന്നു.
ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയിൽ ചേരാവുന്ന പ്രോഗ്രാമുകൾ
ബി എ -ബി എഡ് (ഇംഗ്ലീഷ്), ബിഎ -ബിഎഡ് (ഹിന്ദി), ബി എ- ബി എഡ് (ഹിസ്റ്ററി), ബി എ- ബി എഡ് (മലയാളം), ബി എ -ബിഎഡ് (സംസ്കൃതം – ജനറൽ, ന്യായം, സാഹിത്യം, വ്യാകരണം, വേദാന്തം) എന്നീ പ്രോഗ്രാമുകളാണ് സര്‍വകലാശാല നടത്തുന്നത്.

ആകെ 50 സീറ്റുകൾ. കുറഞ്ഞത് 50% മാർക്ക് നേടിയുള്ള പ്ലസ് ടുവാണ് യോഗ്യത. നാല് വര്‍ഷം കൊണ്ട് ബിരുദവും ബി എഡും ലഭിക്കുന്നതാണ് പ്രോഗ്രാമുകളുടെ പ്രത്യേകത. ഈ വർഷം പ്ലസ് ടു പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം. അപേക്ഷിക്കുന്നതിന് പ്രായപരിധിയില്ല.

പരീക്ഷാ രീതി
ദേശീയ പൊതുപ്രവേശന പരീക്ഷ ഏപ്രിൽ 17ന് രാജ്യത്തെ തെരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ നടക്കും. മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷയിൽ ആകെ 181 ചോദ്യങ്ങൾ ഇതിൽ 160 ചോദ്യങ്ങൾക്ക് ഉത്തരം മാർക്ക് ചെയ്യണം. ശരിയുത്തരത്തിന് നാല് മാർക്ക്. തെറ്റിന് ഒരു മാർക്ക് കുറയ്ക്കും.
മാര്‍ച്ച് 10 രാത്രി 11.50 വരെ ഓണ്‍ലൈനായി അപേക്ഷ നല്‍കാം. മാര്‍ച്ച് 11ന് രാത്രി 11.50 വരെ ഫീസ് അടക്കാം. മാര്‍ച്ച് 12 മുതല്‍ 14 വരെ തീയതികളില്‍ അപേക്ഷയിലെ തെറ്റുതിരുത്താനുള്ള അവസരമുണ്ടാകും.
എന്‍ ടി എ ഹെല്‍പ്പ് ഡസ്ക്: 011-40759000, 011-69227700; ഇ മെയില്‍: ncet@nta.ac.in.
കൂടുതല്‍ വിവരങ്ങള്‍ക്ക് www.exams.nta.nic.in/ncet സന്ദര്‍ശിക്കുക.
