സ്റ്റോക്കോം: ഈ വർഷത്തെ ഭൗതികശാസ്ത്ര നൊബേൽ പ്രഖ്യാപിച്ചു. ജോൺ ക്ലാർക്ക്, മിഷേൽ എച്ച് ഡെവോറെക്ക്, ജോൺ എം മാർട്ടീനിസ് എന്നിവർക്കാണ് പുരസ്കാരം.

ക്വാണ്ടം മെക്കാനിക്സിലാണ് ഇവരുടെ ഗവേഷണം. ഒരു ഇലക്ട്രിക് സർക്യൂട്ടിൽ സ്ഥൂലമായ ക്വാണ്ടം മെക്കാനിക്കൽ ടണലിംഗും ഊർജ ക്വാണ്ടൈസേഷനും കണ്ടെത്തിയതിനാണ് പുരസ്കാരം. മൂന്നുപേരും യുഎസിലുള്ളവരാണ്.
റോയൽ സ്വീഡിഷ് അക്കാദമി ഒഫ് സയൻസസാണ് ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം നൽകുന്നത്. 11 ദശലക്ഷം സ്വീഡിഷ് ക്രോണ ( പത്ത് കോടിയിലധികം രൂപ) അടങ്ങുന്നതാണ് സമ്മാനത്തുക.

ഒന്നിലധികപേരുണ്ടെങ്കിൽ ഈ തുക വീതിച്ച് നൽകുകയാണ് സാധാരണയായി ചെയ്യാറുഉള്ളത്.

