വിവാദ ജെഫ്രി എപ്സ്റ്റീൻ ഫയൽസുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ തള്ളി ദലൈലാമയുടെ ഓഫീസ്. ദലൈലാമ ഒരിക്കലും ജെഫ്രി എപ്സ്റ്റീനെ കണ്ടിട്ടില്ല.

ഈ കാര്യം ഒരു സംശയവും ഇല്ലാതെ സ്ഥിരീകരിക്കാൻ കഴിയുമെന്നും ദലൈലാമയുടെ ഓഫീസ് പ്രസ്താവനയിൽ വ്യക്തമാക്കി.
ജെഫ്രി എപ്സ്റ്റീന്റെ പേരിൽ ആരെങ്കിലുമായോ ദലൈലാമ കൂടിക്കാഴ്ചയോ ആശയവിനിമയമോ നടത്തിയിട്ടില്ല എന്നും ഓഫീസ് പ്രതികരിച്ചു.

169 തവണ എപ്സ്റ്റീൻ ഫയൽസിൽ ദലൈലാമയുടെ പേര് പരാമർശിക്കപ്പെട്ടതായുള്ള വാർത്തകൾ മാധ്യമങ്ങളിൽ വന്നതിന് പിന്നാലെയാണ് വിശദീകരണം വന്നിരിക്കുന്നത്.

