
കേരള സര്‍ക്കാരിന് കീഴിൽ ജോലി സ്വപ്നം കാണുന്നവര്‍ക്ക് ഇതാ ഒരു സുവര്‍ണാവസരം. സഹകരണ സംഘങ്ങളിൽ ജോലി നേടാനുള്ള അവസരമാണ് ഉദ്യോഗാര്‍ത്ഥികൾക്ക് ലഭിച്ചിരിക്കുന്നത്. സഹകരണ സർവീസ് പരീക്ഷാ ബോർഡ് ജൂനിയർ ക്ലാർക്ക്/കാഷ്യർ ,സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, ഡേറ്റ എൻട്രി ഓപ്പറേറ്റർ എന്നീ തസ്തികകളിലേയ്ക്ക് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്.&

nbsp;
മൊത്തം 200 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഉദ്യോഗാര്‍ത്ഥികൾ ഓൺലൈനായി വേണം അപേക്ഷിക്കാൻ. ഏപ്രിൽ 30 വരെയാണ് അപേക്ഷിക്കാൻ അവസരമുള്ളത്. 17,360 രൂപ മുതൽ 44,650 രൂപ വരെയാണ് വിവിധ തസ്തികകളിലെ ശമ്പളം. പ്രായപരിധി : 01.01.2025ന് 18 – 40 വയസ്. ഉയർന്ന പ്രായപരിധിയിൽ പട്ടികജാതി / പട്ടികവർഗ വിഭാഗക്കാർക്ക് 5 വർഷത്തെയും മറ്റ് പിന്നാക്ക വിഭാഗക്കാർക്കും വിമുക്തഭടന്മാർക്കും 3 വർഷത്തെയും വികലാംഗർക്ക് 10 വർഷത്തെയും വിധവകൾക്ക് 5 വർഷത്തെയും ഇളവ് ലഭിക്കും.
വിവിധ തസ്തികകളിലേയ്ക്കുള്ള യോഗ്യത ചുവടെ ചേര്‍ക്കുന്നു.

1) സെക്രട്ടറി
എച്ച്ഡിസി & ബിഎമ്മിൽ ബിരുദവും അക്കൗണ്ടന്റായി 7 വർഷത്തെ പ്രവൃത്തിപരിചയവും/ സഹകരണ ബാങ്കിൽ അതിനുമുകളിലുള്ള തസ്തികയും അഥവാ
A. അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ബി.എസ്സി (കോ-ഓപ്പറേഷൻ & ബാങ്കിംഗ്), അക്കൗണ്ടന്റായി 5 വർഷത്തെ പ്രവൃത്തിപരിചയം / സഹകരണ ബാങ്കിൽ അതിനു മുകളിലുള്ള തസ്തികയും. അഥവാ
B. അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ബി.എസ്സി (കോ-ഓപ്പറേഷൻ & ബാങ്കിംഗ്), അക്കൗണ്ടന്റായി 5 വർഷത്തെ പ്രവൃത്തിപരിചയം / സഹകരണ ബാങ്കിൽ അതിനു മുകളിലുള്ള തസ്തികയും. അഥവാ
C. ബി.കോം (സഹകരണം) സഹകരണ ബാങ്കിൽ അക്കൗണ്ടന്റ് / അതിനു മുകളിലുള്ള തസ്തികയിൽ 7 വർഷത്തെ പരിചയം.
2) അസിസ്റ്റൻറ് സെക്രട്ടറി
അംഗീകൃത സർവകലാശാലയിൽ നിന്ന് എല്ലാ വിഷയങ്ങൾക്കും 50% മാർക്കിൽ കുറയാതെ ലഭിച്ച ബിരുദവും സഹകരണ ഹയർ ഡിപ്ലോമയും (കേരള സംസ്ഥാന സഹകരണ യൂണിയൻ എച്ച്.ഡി.സി. / എച്ച്.ഡി. & സി. ബി.എം. / നാഷണൽ കൗൺസിൽ ഫോർ കോ-ഓപ്പറേറ്റീവ് ട്രെയിനിങ്ങിന്റെ എച്ച്.ഡി.സി. / എച്ച്.ഡി.സി.എം.) അല്ലെങ്കിൽ സബോർഡിനേറ്റ് പേഴ്സണൽ കോ-ഓപ്പറേറ്റീവ് ട്രെയിനിങ് കോഴ്സ് (ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ) വിജയിച്ചിരിക്കണം / കേരള കാർഷിക സർവകലാശാലയിൽ നിന്നും ബി.എസ്.സി./ എം.എസ്.സി.(സഹകരണം ബാങ്കിങ്) / കേരളത്തിലെ ഏതെങ്കിലും സർവകലാശാല അംഗീകരിച്ചതും സഹകരണം ഐച്ഛികമായിട്ടുള്ളതുമായ എല്ലാ വിഷയങ്ങളും ചേർത്ത് 50% മാർക്കിൽ കുറയാത്ത ബി.കോം ബിരുദം.
3) ജൂനിയർ ക്ലാർക്ക്/ കാഷ്യർ
എസ്.എസ്.എൽ.സി അഥവാ തത്തുല്യ യോഗ്യതയും, സബോർഡിനേറ്റ് പേഴ്സണൽ കോ-ഓപ്പറേറ്റീവ് ട്രെയിനിങ് കോഴ്സും (ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ) അടിസ്ഥാന യോഗ്യതയായിരിക്കും. കാസർകോട് ജില്ലയിൽപ്പെട്ട ഉദ്യോഗാർഥികൾക്ക് പ്രസ്തുത ജില്ലയിലെ സഹകരണ സംഘം/ബാങ്കുകളിലെ നിയമനത്തിന് കർണാടക സംസ്ഥാന സഹകരണ ഫെഡറേഷൻ നടത്തുന്ന സഹകരണ ഡിപ്ലോമ കോഴ്സ് (ജി.ഡി.സി.), കേരള സംസ്ഥാന സഹകരണ യൂണിയൻ നടത്തുന്ന ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓ പ്പറേഷൻ (ജെ.ഡി.സി.) തുല്യമായ അടിസ്ഥാന യോഗ്യതയായിരിക്കും. കൂടാതെ സഹകരണം ഐച്ഛികവിഷയമായി എടുത്ത ബി.കോം. ബിരുദം / ഏതെങ്കിലും ഒരു അംഗീകൃത സർവ്വകലാശാലയിൽനിന്നുള്ള ബിരുദവും സഹകരണ ഹയർ ഡിപ്ലോമ (കേരള സംസ്ഥാന സഹകരണ യൂണിയൻ എച്ച്.ഡി.സി. / എച്ച്.ഡി.സി. ആൻഡ് ബി.എം. / നാഷണൽ കൗൺസിൽ ഫോർ കോ-ഓപ്പറേറ്റീവ് ട്രെയിനിങ്ങിൻറ എച്ച്.ഡി.സി. / എച്ച്.ഡി.സി.എം.) / വിജയകരമായി പൂർത്തീകരിച്ച സബോർഡിനേറ്റ് പേഴ്സണൽ കോ-ഓപ്പറേറ്റീവ് ട്രെയിനിങ് കോഴ്സ് (ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ) / കേരള കാർഷിക സർവകലാശാലയുടെ ബി.എസ്.സി (സഹകരണം ബാങ്കിങ് ) ഉള്ളവർക്കും അപേക്ഷിക്കാം.
4) സിസ്റ്റം അഡ്മിനിസ്ട്രേറ്റർ
ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്, ഇൻഫർമേഷൻ ടെക്നോളജി, കമ്പ്യൂട്ടർ സയൻസ് എന്നിവയിൽ ഏതെങ്കിലും വിഷയത്തിന് ഡിഗ്രി/ എം സി എ / എം എസ് സി. 3 വർഷത്തെ പ്രവൃത്തിപരിചയം അനിവാര്യം.
5) ഡേറ്റ എൻട്രി ഓപ്പറേറ്റർ
ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദം. കേരള/കേന്ദ്രസർക്കാർ അംഗീകരിച്ച സ്ഥാപനത്തിലെ ഡേറ്റാ എൻട്രി കോഴ്സ് പാസ്സായ സർട്ടിഫിക്കറ്റ്. ഒരു അംഗീകൃത സ്ഥാപനത്തിൽ ഡേറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ ജോലി ചെയ്ത ഒരു വർഷത്തെ പ്രവർത്തി പരിചയം.
READ MORE: വനിതാ ദിനത്തിലെ പ്രത്യേക പ്ലേസ്മെന്റ് ഡ്രൈവ്; തൊഴിൽ ലഭിച്ചത് 250 വിദ്യാർത്ഥിനികൾക്ക്