കണ്ണൂർ∙ കണ്ണൂർ സെൻട്രൽ ജയിൽ നിന്നും വീണ്ടും മൊബൈൽ ഫോൺ പിടികൂടി. പുതിയ ബ്ലോക്കിലെ തടവുകാരൻ യു ടി ദിനേശിൽ നിന്നാണ് മൊബൈൽ പിടിച്ചെടുത്തത്.

സെല്ലിൽ ഒളിപ്പിച്ച നിലയിലായിരുന്നു മൊബൈൽ ഫോൺ.ടൗൺ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ നിരവധി ഫോണുകളാണ് ജയിലിൽ നിന്നു പിടികൂടിയത്.

കഴിഞ്ഞദിവസം ജയിലിലേക്ക് മൊബൈൽ എറിഞ്ഞു നൽകാൻ ശ്രമിച്ച ഒരാൾ പിടിയിലായിരുന്നു.

