2025 നവംബർ 1, ദൈവത്തിന്റെ സ്വന്തം നാട് എന്ന് അറിയപ്പെടുന്ന കേരളത്തിന്റെ 69ാം ജന്മദിനം. ഈ ദിവസം കേരളപ്പിറവി എന്നാണ് അറിയപ്പെടുന്നത്. കേരളപ്പിറവി ദിവസം ലോകമെമ്പാടുമുള്ള മലയാളികൾ വിപുലമായി ആഘോഷിക്കാറുണ്ട്.

കേരളത്തിന്റെ പാരമ്പരാഗത വസ്ത്രമണിഞ്ഞും, ആഘോഷ പരിപാടികൾ സംഘടിപ്പിച്ചും, വിവിധ തരം ജീവകാരുണ്യ പ്രവർത്തങ്ങൾ നടത്തിയും ഈ ദിവസം ആഘോഷിക്കാറുണ്ട്.
എല്ലാ വർഷവും നവംബർ ഒന്നാം തിയതി മലയാളികൾ വലിയ ആഘോഷത്തോടെയാണ് ഈ ദിവസം ആഘോഷിക്കുന്നത്.

ഒരു സംസ്ഥാനത്തിന്റെ പിറവി എന്നതിൽ അപ്പുറം ഇത് കേരളത്തിന്റെ സംസ്കാരം, ഭാഷ, മൂല്യങ്ങൾ, പൈതൃകം എന്നിവ ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗം കൂടിയാണ്. കൂടാതെ വിദ്യാഭ്യാസം, ആരോഗ്യ മേഖല, സാമൂഹിക ക്ഷേമം എന്നിവയിൽ കേരളം എന്നും മുന്നിലാണ്.

