
കൊച്ചി: എറണാകുളം പിറവത്ത് നിന്നും പ്ലസ്ടു വിദ്യാർഥിയെ കാണാതായെന്ന് പരാതി. ഓണക്കൂർ സ്വദേശിയായ അർജുൻ രഘുവിനെയാണ് കാണാതായത്. പാമ്പാക്കുട ഗവൺമെൻ്റ് ഹൈസ്കൂളിലെ വിദ്യാർഥിയാണ്. ഇന്നലെ രാവിലെ സ്കൂളിലേക്കെന്ന് പറഞ്ഞ് പോയ വിദ്യാർഥി ഇതുവരെ തിരിച്ചെത്തിയിട്ടില്ല. പിറവം പൊലീസിൻ്റെ നേതൃത്വത്തിൽ അന്വേഷണം തുടരുകയാണ്.
