ശബരിമല സ്വർണ്ണപ്പാളി വിവാദത്തിൽ പ്രതികരണവുമായി തിരുവിതാംകൂർ മുൻ ദേവസ്വം പ്രസിഡന്റ് എ പദ്മകുമാർ. ഉണ്ണികൃഷ്ണൻ പോറ്റി നടത്തിയ തട്ടിപ്പുകളിൽ അന്വേഷണം നടത്തേണ്ടതാണ്. ഗുരുതരമായ ആരോപണങ്ങളാണ് ഉയരുന്നത്.

ഉണ്ണികൃഷ്ണൻ പോറ്റി ഒരു വാതിൽ ശബരിമലയിൽ സമർപ്പിച്ചിരിക്കുന്നുവെന്നാണ് അന്വേഷിച്ചപ്പോൾ ലഭിച്ച വിവരം.എന്നാൽ അതിൽ ഒരെണ്ണം സ്ട്രോങ്ങ് റൂമിൽ വെച്ചിട്ടുണ്ടെന്നും പറയുന്നുണ്ട്. ദേവസ്വത്തെ സംബന്ധിച്ച് ശബരിമലയിൽ ദക്ഷിണയായി സമർപ്പിച്ചാൽ അത് കണക്കിൽപ്പെടുത്തുകയല്ലാതെ വേറെ ഒന്നും ചെയ്യാറില്ല എ പദ്മകുമാർ പറഞ്ഞു.
ഉണ്ണികൃഷ്ണൻ പോറ്റിയെ ഒരു കാര്യങ്ങൾക്കും ചുമതലപ്പെടുത്തിയിട്ടില്ല. വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ ശബരിമലയിൽ ഒട്ടേറെ ആളുകൾ ഓരോ കാര്യങ്ങൾ ചെയ്തിട്ടുണ്ട്.

എന്നാൽ ഇതിൽനിന്ന് അവർ പണം സമ്പാദിച്ചിട്ടുണ്ടോ എന്ന കാര്യങ്ങളിൽ ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണം.താൻ രണ്ട് വർഷമാണ് ദേവസ്വം പ്രസിഡൻറ്റ് സ്ഥാനത്തിരുന്നത് അതുകൊണ്ട് ഇതിന്റെ മുഴുവൻ ഉത്തരവാദിത്വം ഏറ്റെടുക്കാൻ സാധിക്കില്ലെന്നും പദ്മകുമാർ കൂട്ടിച്ചേർത്തു.

