കോട്ടയം: ശബരിമലയിൽ തിരക്കു കൂടുന്നതനുസരിച്ച്ആവശ്യമെങ്കിൽ സ്പോട്ട് ബുക്കിംഗ് വർദ്ധിപ്പിക്കുമെന്ന് ദേവസ്വം മന്ത്രി വി.എൻ.വാസവൻ കേരളകൗമുദിയോട് പറഞ്ഞു. വെർച്വർ ,സ്പോട്ട് ബുക്കിംഗ് വഴി ദിവസം 90000 തീർത്ഥാടകരെ പതിനെട്ടാം പടി കയറ്റി വിടാൻ കഴിയുമെന്നാണ് നേരത്തേ പറഞ്ഞിരുന്നത്. പരിചയ സമ്പന്നരായ പൊലീസുകാരുടെ ആത്മാർത്ഥ സേവനത്തിലൂടെഇത് ഒരു ലക്ഷം വരെയായാലും കുഴപ്പമില്ലെന്നാണ് തെളിയിക്കുന്നത്.. എത്ര തിരക്കുണ്ടായാലും ഒരാൾ പോലും ദർശനം നടത്താതെ തിരിച്ചു പോകേണ്ടി വരില്ലെന്ന് നേരത്തേ പറഞ്ഞത് യാഥാർത്ഥ്യമായി
മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ഉൾപ്പെടെ എല്ലാ ഇടത്താവളങ്ങളിലും മാസങ്ങൾക്കു മുമ്പേ ഉദ്യോഗസ്ഥരുടെയും മറ്റും യോഗം വിളിച്ചാണ് തീർത്ഥാടനത്തിന് കുറ്റമറ്റ സംവിധാനമൊരുക്കിയത്. ദിവസവും രാവിലെയും വൈകിട്ടും ദേവസ്വം മന്ത്രിയെന്ന നിലയിൽ പ്രത്യേക വിലയിരുത്തൽ നടത്തുന്നു..മൂന്നര ലക്ഷത്തിലേറെ തീർത്ഥാടകർക്ക് നിലക്കൽ ,പമ്പ, സന്നിധാനം എന്നിവിടങ്ങളിലെ അന്നദാന മണ്ഡപങ്ങളിലൂടെ ദിവസം മൂന്നു നേരം സൗജന്യ ഭക്ഷണം നൽകുന്നത് സ്വകാര്യ ഹോട്ടലുകളുടെയും മറ്റും ചൂഷണത്തിൽ നിന്ന് രക്ഷ നേടാൻ വഴിയൊരുക്കി. സന്നിധാനത്തിലേക്കുള്ള യാത്രയിൽ ക്യൂ കോംപ്ലക്സിൽ നിൽക്കുന്നവർക്ക് ചുക്കുവെള്ളവും ബിസ്ക്കറ്റും എപ്പോഴും നൽകുന്നുണ്ട്. 40 ലക്ഷം കണ്ടെയ്നർ സ്റ്റോക്കുണ്ടാക്കിയതിനാൽ അരവണ ക്ഷാമയില്ല. 8000 തീർത്ഥാടകർക്ക് വിശ്രമിക്കാൻ ജർമ്മൻ പന്തലടക്കം മൂന്നു നടപ്പന്തൽ പമ്പയിൽ പൂർത്തിയായതോടെ വിരി വയ്ക്കാൻ കൂടുതൽ സൗകര്യമായി. .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 98465 1130
നിലക്കലിൽ ഏഴ് പിൽഗ്രിം സെന്റർ പൂർത്തിയായി .12500 വാഹനങ്ങൾക്ക് പാർക്കിംഗ് സൗകര്യമായി . ചെറു വാഹനങ്ങൾക്ക് പമ്പ വരെയെത്താൻ അനുവാദം നൽകി. എരുമേലിയിൽ ആറര ഏക്കർ സ്ഥലം കൂടി പാർക്കിങ്ങിനായി ഉപയോഗിക്കുന്നുണ്ട്.എല്ലാ തീർത്ഥാടകർക്കും അഞ്ചു ലക്ഷം രൂപയുടെ സൗജന്യ ഇൻഷ്വറൻസിനു പുറമേ മരണപ്പെട്ടാൽ മൃതദേഹം നാട്ടിലെത്തിക്കാൻ സംവിധാനവുമായെന്ന് .മന്ത്രി പറഞ്ഞു.