തിരുവനന്തപുരം: തലസ്ഥാന നഗരം സന്തോഷ നഗരം എന്ന സന്ദേശവുമായി തിരുവനന്തപുരം നഗരസഭയിലെ എൽഡിഎഫിന്റെ പ്രകടനപത്രിക പുറത്തിറക്കി.3600 കോടി രൂപ മുതൽ മുടക്കിൽ തിരുവനന്തപുരത്ത് ജീനോം സിറ്റി സ്ഥാപിക്കും, തമ്പാനൂര്‍ റയില്‍വേ സ്റ്റേഷനില്‍ നിന്ന് കെഎസആർടിസി ബസ് ടെർമിനലിലേക്ക് എക്സകലേറ്റര്‍ സംവിധാനം തുടങ്ങിയവയാണ് പ്രകടനപത്രിയിലെ പ്രധാന വാഗ്ദാനങ്ങൾ. ബിജെപിയുടെ വാഗ്ദാനങ്ങൾ വെറും തിരഞ്ഞെടുപ്പ് തട്ടിപ്പ് ആണെന്നും വി.ജോയ് എംഎൽഎ പറഞ്ഞു.

പത്ത് ലക്ഷത്തിലേറെ ജനസംഖ്യയുള്ള തിരുവനന്തപുരം നഗരം 2050 ൽ എങ്ങനെയായിരിക്കണം എന്ന കാഴ്ചപ്പാടിലാണ് എൽഡിഎഫിന്റെ പ്രകടനപത്രിക തയ്യാറാക്കിയിരിക്കുന്നത്. ജനങ്ങളിൽ നിന്ന് അഭിപ്രായം സ്വീകരിച്ചാണ് പ്രകടനപത്രികക്ക് രൂപം നൽകിയത്.
നഗരത്തിൽ ശുദ്ധമായ കുടിവെള്ളം, ഇതിനായി സമഗ്ര മാസ്റ്റർ പ്ലാൻ, വയോജന സൗഹൃദ നഗരം, 10 വാർഡുകൾക്ക് ഒരു വയോജന ക്ലബ്ബ് , നഗരത്തെ സൗന്ദര്യവത്കരിക്കും. ഫുഡ് സ്ട്രീറ്റുകളും വയനാ വീഥികളും സ്ഥാപിക്കും. മെഡിക്കല്‍ കോളജ് ജംഗ്ഷനില്‍ അടിപ്പാത തുടങ്ങിയ വാഗ്ദാനങ്ങളും പ്രകടനപത്രികയിൽ ഉണ്ട്.

തമ്പാനൂര്‍ റയില്‍വേ സ്റ്റേഷനില്‍ നിന്ന് കെഎസ്ആര്‍ടിസിയിലേയ്ക്ക് കാല്‍നടയാത്രക്കാര്‍ക്കായി എക്സകലേറ്റര്‍ സംവിധാനം ഉള്‍പ്പടെ മേല്‍പ്പാലം സ്ഥാപിക്കുമെന്നും ഇടതുമുന്നണിയുടെ പ്രകടനപത്രികയില്‍ പറയുന്നു.

