തൃശൂർ: തൃശൂർ നഗരത്തിൽ വൻ തീപിടിത്തം. റെയിൽവേ സ്റ്റേഷനിലെ ബൈക്ക് പാർക്കിംങ് ഗ്രൗണ്ടിലാണ് അഗ്നിബാധ ഉണ്ടായത്.രാവിലെ 6.45 ഓടെ രണ്ടാം പ്ലാറ്റ് ഫോമിനോട് ചേർന്നുള്ള പാർക്കിംങ്ങിലാണ് തീപിടിത്തം ഉണ്ടായിരിക്കുന്നത്. അപകടത്തിൽ നൂറിലേറെ ബൈക്കുകൾ കത്തിനശിച്ചെന്നാണ് പ്രാഥമിക നിഗമനം. തീ ഇപ്പോഴും പൂർണമായി അണയ്ക്കാനായിട്ടില്ല.

അറുനൂറിലേറെ ബൈക്കുകളാണ് രണ്ടാം പ്ലാറ്റ്ഫോമിനോട് ചേർന്നുള്ള സ്ഥലത്ത് പാർക്ക് ചെയ്തിരുന്നത്. സമീപത്തുള്ള മരത്തിലേക്കും തീ ആളിപടർന്നിട്ടുണ്ട്. അഗ്നിശമന സേനയും പോലീസും ചേർന്ന് തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ജീല്ലയിൽ നിന്നും സമീപ ജില്ലകളിൽ നിന്നുമുള്ള കൂടുതൽ ഫയർ യൂണിറ്റുകളെ സ്ഥലത്തെത്തിച്ചിട്ടുണ്ട്.
ആദ്യം രണ്ട് ബൈക്കുകൾക്ക് തീപിടിക്കുകയും പിന്നീട് അത് പടരുകയായിരുന്നെന്നുമാണ് വിവരങ്ങൾ. അഗ്നിബാധയിൽ ബൈക്കുകളുടെ ഇന്ധന ടാങ്കുകൾ പൊട്ടിത്തെറിച്ചത് അപകടത്തിന്റെ വ്യാപ്തി വർധിപ്പിച്ചു.

അഗ്നിബാധയുടെ കാരണം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. റെയിൽവേയും സ്ഥലത്ത് പരിശോധനകൾ നടത്തും. മന്ത്രി കെ രാജൻ അടക്കമുള്ളവർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.

അഞ്ഞൂറില്‍ അധികം ബൈക്കുകള്‍ എല്ലാ ദിവസവും നിര്‍ത്തിയിടുന്ന പാര്‍ക്കിങ് കേന്ദ്രമാണിത്. ബൈക്കുകളിലെ ഇന്ധനം വലിയ തോതില്‍ തീപടരാന് കാരണമായി. അവധി ദിനമായതിനാൽ റെയിൽവേ സ്റ്റേഷനിൽ തിരക്ക് കുറവായിരുന്നത് ദുരന്തത്തിന്റെ വ്യാപ്തി കുറച്ചു.
