പത്തനംതിട്ട: കോന്നി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ജനറേറ്റര്‍ റൂമിന് സമീപം തീപിടുത്തം. ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. രോഗികളെ പുറത്തിറക്കിയാണ് തീ നിയന്ത്രിച്ചത്.

മെഡിക്കല്‍ കോളജിലെ ഫെസിലിറ്റി മെയിന്റനന്‍സ് വിഭാഗം സമയബന്ധിതമായി ഇടപെട്ടതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
ഡീസല്‍ ടാങ്കിലേക്ക് തീ പിടിക്കാത്തതിനാല്‍ സ്ഫോടനം ഒഴിവായി. നിലവില്‍ ജനറേറ്റര്‍ വീണ്ടും പ്രവര്‍ത്തിപ്പിച്ചു തുടങ്ങി.

ഇന്ന് വൈദ്യുതി മുടങ്ങിയതിനാല്‍ മുഴുവന്‍ സമയവും ജനറേറ്റര്‍ പ്രവര്‍ത്തിക്കുകയായിരുന്നു. തീപിടിക്കാന്‍ കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട് ആകാം എന്നാണ് പ്രാഥമിക നിഗമനം.

