തൃശൂർ: രക്തസമ്മർദ്ദം കൂടിയതിനെ തുടർന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജിനെ തൃശൂർ മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി എട്ട് മണിയോടെയാണ് മന്ത്രിയെ മെഡിക്കൽ കോളജിൽ കൊണ്ടുവന്നത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച് പരിശോധനകൾ നടത്തിയതിൽ രക്തസമ്മർദ്ദം കൂടിയതാണെന്ന് വ്യക്തമായി.
പ്രാഥമിക ചികിത്സയും വിശ്രമവും കഴിഞ്ഞ് അരമണിക്കൂറിന് ശേഷം മന്ത്രി തൃശൂർ രാമനിലയത്തിലേക്ക് പോയി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 98465 1130
ഞായറാഴ്ച മന്ത്രി വീണ ജോർജ് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര നിയമസഭ മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർഥി യു.ആർ. പ്രദീപിന് വേണ്ടി വിവിധയിടങ്ങളിൽ പ്രചാരണ പരിപാടികളിൽ പങ്കെടുത്തിരുന്നു.