തിരുവനന്തപുരം: ഇന്ത്യയുടെ പ്രതിരോധ രംഗത്തെ അഭിമാനമായ ബ്രഹ്മോസ് മിസൈൽ നിർമ്മാണം ഇനി നമ്മുടെ തലസ്ഥാനമായ തിരുവനന്തപുരത്തും. ബ്രഹ്മോസ് നിർമ്മാണ യൂണിറ്റിന് 180 ഏക്കർ ഭൂമി സംസ്ഥാന സർക്കാർ കൈമാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.

പാറശ്ശാലയിലെ തുറന്ന ജയിൽ വളപ്പിലെ ഭൂമിയാണ് ഡിആർഡിഓയ്ക്ക് കൈമാറുക.
ഇതിനുളള അനുമതി സുപ്രീം കോടതി നൽകിയതായി മുഖ്യമന്ത്രി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

ബ്രഹ്മോസ് നിർമ്മാണ യൂണിറ്റ് കൂടാതെ നാഷണൽ ഫോറൻസിക് സയൻസ് യൂണിവേഴ്സിറ്റിക്കും ശസ്ത്ര സീമ ബൽ ബറ്റാലിയൻ ഹെഡ് ക്വാർട്ടേഴ്സിനും ആവശ്യമായ ഭൂമി സംസ്ഥാന സർക്കാർ കൈമാറും.

