കൊച്ചി: ഇലക്ട്രോണിക്സ് റീട്ടെയിൽ ശൃംഖലയായ ‘ഓക്സിജൻ-ദി ഡിജിറ്റൽ എക്സ്പേർട്ട്’ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ‘ഓക്സിജൻ മഹാപ്രതിഭ പുരസ്കാരങ്ങൾ’ നൽകും.

ദയബായി(സാമൂഹിക സേവനം), അഞ്ചു ബോബി ജോർജ്(കായികം), കെ ആർ മീര(സാഹിത്യം), ഡോ. സാബു തോമസ്(ശാസ്ത്ര സാങ്കേതിക മേഖല),
പ്രേംപ്രകാശ്(സിനിമ) എന്നിവരാണ് പുരസ്കാരത്തിന് അർഹരായത്.

50,001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരങ്ങൾ 18-ന് 5.30-ന് പാലാരിവട്ടം ദി റിനൈ കൊച്ചിൻ ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും.

