യങ് ഇന്നോവേറ്റേഴ്സ് പ്രോഗ്രാം വളർന്നുവരുന്ന കുഞ്ഞുങ്ങൾക്ക് പ്രോത്സാഹനം നൽകുന്ന പരിപാടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുട്ടികൾ യങ് ഇന്നോവേറ്റേഴ്സ് പ്രോഗ്രാമിൽ പ്രദർശിപ്പിച്ച കാര്യങ്ങൾ ഉദാഹരണങ്ങളാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് കെ ഡിസ്ക് – യങ്ങ് ഇന്നവേറ്റര്സ് മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ആശയങ്ങൾക്ക് രൂപം കൊടുക്കാൻ യങ് ഇന്നോവേറ്റേഴ്സ് പ്രോഗ്രാമിന് കഴിഞ്ഞു. നാടിന്റെ പ്രശ്നങ്ങൾ ചെറിയ പ്രായത്തിൽ തന്നെ മനസിലാക്കാൻ കഴിയുന്നു. നാടിന് ആവശ്യമായ ആശയങ്ങൾ കുഞ്ഞുങ്ങളുടെ മനസിൽ ഉണ്ടായി എന്നും മുഖ്യമന്ത്രി പറഞ്ഞു.
ആ ആശയങ്ങൾക്ക് രൂപം നൽകാൻ പരിപാടിക്ക് ആയി. കുഞ്ഞുങ്ങൾ നാടിന്റെ ഭാവിയെ പറ്റി ഗൗരവത്തോടെ കാണുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചർത്തു.

വലിയ സംഭാവനകൾ നൽകാൻ കഴിയുന്നവരാണ് കുട്ടികൾ. അവരിലൂടെ വലിയ ആശയങ്ങളുമായി കൂടുതൽ പേർ വരും. നവകേരളം സൃഷ്ടിക്കാൻ ഇത്തരം പ്രവർത്തനങ്ങൾ ഇന്ധനമാണ്. വിദ്യാഭ്യസ രംഗത്ത് വലിയ മാറ്റങ്ങൾ വരുന്നു. അതിന്റെ ഉദാഹരണം ആണ് ഇത്തരം ആശയങ്ങൾ എന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

