
വാഴപ്പള്ളി ∙ പാടശേഖരങ്ങളിലേക്ക് ഡ്രോൺ പറന്നിറങ്ങി. പാടശേഖരങ്ങളിൽ ജൈവകീടനാശിനി തളിയും വളമിടീലുമാണു ഡ്രോൺ ഉപയോഗിച്ച് നടത്തുന്നത്. മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ ആരംഭിച്ച ഡ്രോൺ ഉപയോഗിച്ച് വളമിടീൽ പദ്ധതിയുടെ ഉദ്ഘാടനം ജോബ് മൈക്കിൾ എംഎൽഎ നിർവഹിച്ചു. വാഴപ്പള്ളി, പായിപ്പാട്, വാകത്താനം പഞ്ചായത്തുകളിലെ 825 ഏക്കർ പാടശേഖരത്തിലാണ് വളപ്രയോഗം നടത്തുന്നത്. പദ്ധതിക്ക് 7 ലക്ഷം രൂപയാണ് ബ്ലോക്ക് പഞ്ചായത്ത് വകയിരുത്തിയത്. ജനകീയ ആസൂത്രണ പദ്ധതി പ്രകാരമാണ് നടപ്പിലാക്കുന്നത്. പദ്ധതിയിലൂടെ നെൽചെടിയുടെ ദൃഢത കുറവിനും നെല്ലിലെ കറവലിനും പരിഹാരം കാണാൻ കഴിയുമെന്ന് അധികൃതർ പറയുന്നു. സിങ്ക്, മംഗ്നീഷ്യം, ബോറോൺ എന്നിവയുടെ മിശ്രിതം ഉപയോഗിച്ചാണ് വളപ്രയോഗം നടത്തുന്നത്. ചടങ്ങിൽ വാഴപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് മിനി വിജയകുമാർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.രാജു, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ടീനമോൾ, മാത്തുക്കുട്ടി പ്ലാത്താനം, വർഗീസ് ആന്റണി, സ്ഥിരസമിതി അധ്യക്ഷ ലൈസാമ്മ ആന്റണി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സഷിൻ തലക്കുളം, വാർഡംഗം പുഷ്പവല്ലി, പാടശേഖര സമിതി ഭാരവാഹികളായ ജോർജ് മാത്യു, തോമസ് കൊട്ടാരത്തിൽ എന്നിവർ പ്രസംഗിച്ചു.
