യുഡിഎഫ് അധികാരത്തിൽ വന്നാൽ ജമാഅത്ത് ഇസ്ലാമിയായിരിക്കും ആഭ്യന്തരം ഭരിക്കുന്നതെന്ന സിപിഐഎം നേതാവ് എ കെ ബാലന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.

എ കെ ബാലന്റെ പ്രസ്താവന വർഗീയ കലാപം ഉണ്ടാക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നും, ഇന്ത്യയിൽ സംഘപരിവാർ നടത്തുന്ന പ്രചരണത്തിന്റെ ഭാഗമായുള്ളതാണെന്നും വി ഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.
സിപിഐഎം നേതൃത്വത്തിന്റെ അറിവോടെയാണ് എ കെ ബാലൻ ഈ പ്രസ്താവന നടത്തിയിരിക്കുന്നതെന്ന് വി ഡി സതീശൻ ആരോപിച്ചു. വെള്ളാപ്പള്ളി നടേശനും എ കെ ബാലനും നടത്തിയ പ്രസ്താവനകൾ തമ്മിൽ കൂട്ടി വെക്കാമെന്ന് അദേഹം പറഞ്ഞു.

ബിനോയ് വിശ്വം എ കെ ബാലന്റെ വർഗീയ പ്രസ്താവനയെ പിന്തുണയ്ക്കുന്നുണ്ടോ എന്ന് വി ഡി സതീശൻ ചോദിച്ചു. ബിനോയ് വിശ്വം ഉത്തരം താങ്ങുന്ന പല്ലി എന്ന പ്രചാരണമാണ് നടക്കുന്നതെന്നും ഇടതുമുന്നണി ശിഥിലീകരിക്കപ്പെടുകയാണെന്നും അദേഹം പറഞ്ഞു.

