ന്യൂഡല്‍ഹി: കേരളം ഉള്‍പ്പെടെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന നാല് സംസ്ഥാനങ്ങളിലേക്ക് നിരീക്ഷകരെ നിയമിച്ച് കോണ്‍ഗ്രസ്. അസം, തമിഴ്നാട്, പുതുച്ചേരി, പശ്ചിമ ബംഗാള്‍ കേരളം എന്നിവിടങ്ങളിലേക്കുള്ള നിരീക്ഷകരുടെ പട്ടികയാണ് എഐസിസി പുറത്തുവിട്ടത്.

സച്ചിന് പൈലറ്റിനാണ് കേരളത്തിന്റെ ചുമതല, കെജെ ജോര്‍ജ്, ഇമ്രാന് പ്രതാപ് ഗഡി, കനയ്യ കുമാര്‍ എന്നിവരാണ് കേരളത്തിലെ മറ്റ് നിരീക്ഷകര്‍. മുന്‍ ഛത്തീസ്ഗഢ് മുന്‍ മുഖ്യമന്ത്രി ഭൂപേഷ് ഭാഗേല്‍, കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍, ബന്ധു തിര്കി എന്നിവരാണ് അസമിലെ നിരീക്ഷകര്‍.
മുകുള്‍ വാസ്നിക്, ഉത്തംകുമാര്‍ റെഡ്ഡി, ഖ്വാസി മുഹമ്മദ് നിസാമുദീന്‍ എന്നിവര്‍ക്കാണ് തമിഴ്നാട് – പുതുച്ചേരി സംസ്ഥാനങ്ങളുടെ ചുമതല.

പശ്ചിമ ബംഗാളില്‍ പ്രതാപ് റോയ് വര്മന്, ഷക്കീല്‍ അഹമ്മദ് ഖാന്, പ്രകാശ് ജോഷി എന്നിവരാണ് നിരീക്ഷകര്‍.

