
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിലെ മാലിന്യക്കുഴിയിൽ വീണ മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം. രാജസ്ഥാനിൽ നിന്നെത്തിയ യാത്രികരായ ദമ്പതികളുടെ കുട്ടിയാണ് മരിച്ചത്. ഇന്ന് ഉച്ചയോടെ ആഭ്യന്തര ടെർമിനലിന് സമീപമായിരുന്നു അപകടം. അറ്റക്കുറ്റ പണികൾക്കായി മാലിന്യക്കുഴി തുറന്നുവച്ച നിലയിലായിരുന്നു. ഓടിക്കളിക്കുന്നതിനിടെയാണ് കുട്ടി കുഴിയിലേക്ക് വീണത്. പുറത്തെടുത്ത കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
