തിരുവനന്തപുരം: ശബരിമല സ്വർണപാളിയുമായി ബന്ധപ്പെട്ട വിവാദത്തിൽ ആ സമയം അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ഉന്നത ഉദ്യോഗസ്ഥന് സസ്പെൻഷൻ.

നിലവിൽ ഹരിപ്പാട് ഡെപ്യൂട്ടി ദേവസ്വം കമ്മീഷണറായ ബി മുരാരി ബാബുവിനെയാണ് ദേവസ്വം ബോർഡ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.
സ്വർണം പൂശിയ ദ്വാരപാലക ശിൽപങ്ങൾ ചെമ്പ് തകിട് എന്ന് തെറ്റായി രേഖപ്പെടുത്തി

ഗുരുതരമായ വീഴ്ചവരുത്തി ശബരിമല എക്സിക്യൂട്ടീവ് ഓഫീസർക്ക് റിപ്പോർട്ട് നൽകിയതിനാണ് സസ്പെൻഷൻ.

