വിക്ടര്‍ യൂഗോയുടെ ‘പാവങ്ങള്‍’നാലപ്പാട്ടു നാരായണ മേനോന് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തതിന്റെ നൂറാം വാര്‍ഷികം വിപുലമായി ആഘോഷിക്കാന്‍ സാഹിതി ഗ്രാമിക. ചാലക്കുടി പനമ്പിള്ളി കോളേജ് മലയാളം ബിരുദാനന്തര ബിരുദ പഠന ഗവേഷണ കേന്ദ്രത്തിന്റെ സഹകരണത്തോടെയാണ് പരിപാടി. നവംബര്‍ 8 ശനിയാഴ്ച ഉച്ചതിരിഞ്ഞ് 3.30ന് കുഴിക്കാട്ടുശ്ശേരി സാഹിതി ഗ്രാമികയിലാണ് പരിപാടി നടക്കുക.

പാവങ്ങളെന്ന വിശ്വസാഹിത്യത്തിലെ ക്ലാസിക്കായി നിലനില്‍ക്കുന്ന കൃതിയുടെ മലയാള വിവര്‍ത്തനം നമ്മുടെ സാഹിത്യത്തിലും സാമൂഹ്യ ജീവിതത്തിലുമുണ്ടാക്കിയ സ്വാധീനം ചെറുതല്ല. വിളക്കു കൊളുത്തി വെച്ച് വായിക്കേണ്ട കൃതിയെന്ന് ദേവകീ നിലയങ്ങോട് തന്റെ ആത്മകഥയില്‍ പരാമര്‍ശിച്ച ഈ വിവര്‍ത്തന കൃതി ഇന്നും തലമുറകളെ സ്വാധീനിക്കുന്നു.
പനമ്പിള്ളി കോളേജ് മലയാള വിഭാഗം മേധാവി ഡോ.കെ.ഷിജുവിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ കാലടി സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ.എം.വി.നാരായണന് മുഖ്യപ്രഭാഷണം നടത്തും.

ഇതോടനുബന്ധിച്ച് ഗ്രാമിക കുടുംബാംഗമായ തുമ്പൂര്‍ ലോഹിതാക്ഷന് മാസ്റ്റര്‍ തയ്യാറാക്കി പ്രിന്റ് ഹൗസ് പ്രസിദ്ധീകരിക്കുന്ന, കുട്ടികള്‍ക്കുവേണ്ടിയുള്ള പാവങ്ങള്‍ പുനരാഖ്യാനത്തിന്റെ പ്രകാശനം നാലപ്പാട്ടു നാരായണ മേനോന്റെ ഭാഗിനേയിയും ബാലാമണിയമ്മയുടെ മകളും മാധവിക്കുട്ടിയുടെ ഇളയ സഹോദരിയും ‘എഴുത്തുകാരിയുമായ ഡോ.സുലോചന നാലപ്പാട്ട് നിര്‍വഹിക്കും. പുസ്തകം കുമാരി ആര്‍ച്ച നിഷാദ് ഏറ്റുവാങ്ങും. ഹൃഷീകേശന്‍ പി.ബി., തുമ്പൂര്‍ ലോഹിതാക്ഷന് എന്നിവര്‍ സംസാരിക്കും.

