ആലപ്പുഴ : സി.പി.എം മുൻ നേതാക്കളായ ബിപിൻ സി. ബാബുവും മധു മുല്ലശ്ശേരിയും ബി.ജെ.പി സംസ്ഥാന സമിതി അംഗങ്ങളാകും. ഇരുവരെയും സംസ്ഥാന സമിതിയിലേക്ക് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ, സുരേന്ദ്രൻ നാമനിർദ്ദേശം ചെയ്തു. സി
.പി.എം മംഗലപുരം മുൻ ഏരിയാ സെക്രട്ടറിയാണ് മധു മുല്ലശ്ശേരി. മൂന്നാംതവണയും ഏരിയാ സെക്രട്ടറി സ്ഥാനം ലഭിക്കാത്തതിനെ തുടർന്ന് മധു മുല്ലശ്ശേരി ഏരിയാ സമ്മേളനത്തിൽ നിന്ന് ഇറങ്ങിപ്പോയിരുന്നു. ജില്ലാ സെക്രട്ടറി വി. ജോയിക്കെതിരെ ഗുരുതര ആരോപണങ്ങളും അദ്ദേഹം ഉന്നയിച്ചിരുന്നു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന ചടങ്ങിലാണ് മധു മുല്ലശ്ശേരി ബി.ജെ.പിയിൽ ചേർന്നത്. മകനും ഡി.വൈ.എഫ്,ഐ മേഖലാ സെക്രട്ടറിയും സി.പി.എം ലോക്കൽ കമ്മിറ്റി അംഗവുമായ മിഥുനും ബി.ജെ.പിയിൽ ചേർന്നിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 98465 1130
സി.പി,എം ആലപ്പുഴ ഏരിയാ കമ്മിറ്റി അംഗമായിരുന്ന ബിപിൻ സി.ബാബു നവംബർ 30നാണ് ബി.ജെ.പിയിൽ ചേർന്നത്. ആലപ്പുഴയിൽ സി.പി.എമ്മിലെ വിഭാഗീയത രൂക്ഷമാകുന്നതിനിടെയാണ് ബിപിൻ പാർട്ടി വിട്ടത്. ആലപ്പുഴ ജില്ലാപഞ്ചായത്ത് അംഗം, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, മുതുകുളം ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് , എസ്.എഫ്,ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി, പ്രസിഡന്റ്, ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ്, സംസ്ഥാന കമ്മിറ്റി അംഗം, കേരള സർവകലാശാല സെനറ്റ് അംഗം എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. . പാർട്ടി വിട്ടതിന് പിന്നാലെ ഭാര്യയുടെ സ്ത്രീധന പീഡന പരാതിയിൽ ബിപിൻ സി, ബാബുവിനെതിരെ പൊലീസ് കേസെടുത്തിരുന്നു,.