കൊച്ചി: പോലീസ് തനിക്കെതിരെ ചമച്ച കള്ളക്കഥയാണ് നടിയെ ആക്രമിച്ച കേസ് എന്ന് നടൻ ദിലീപ്. ജയിലിലെ കൂട്ടുപ്രതികളെ കൂട്ടുപിടിച്ചാണ് പോലീസ് എനിക്കെതിരെ കള്ളക്കഥ ഉണ്ടാക്കിയത്.

കള്ളക്കഥ കോടതിയിൽ തകർന്ന് വീണു. ഗൂഢാലോചന ഉണ്ടെന്ന് മഞ്ജു പറഞ്ഞത് മുതലാണ് തനിക്കെതിരെ നീക്കം തുടങ്ങിയത്.
എന്നെ തകർക്കുകയായിരുന്നു യഥാർത്ഥ ഗൂഢാലോചന. എന്റെ കരിയറും ജീവിതവും നശിപ്പിക്കാൻ ശ്രമിച്ചു. ചില മാധ്യമങ്ങളും പോലീസിന് കൂട്ടുനിന്നുവെന്നും ദിലീപ് ആരോപിച്ചു.

കോടതി മുറിയിൽനിന്നും പുറത്തിറങ്ങിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ദിലീപ്.

