കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിധി എന്തായാലും സര്‍ക്കാര്‍ അതിജീവിതയ്ക്കൊപ്പമാണെന്ന് മന്ത്രി സജി ചെറിയാന്. സ്ത്രീസമൂഹത്തോടൊപ്പമാണ്. ഇത്തരം ആക്രമണങ്ങള്‍ക്ക് വിധേയരായവരെ ചേര്‍ത്തുപിടിക്കും. അവര്‍ക്ക് വേണ്ട സംരക്ഷണം നല്‍കും. വിധിയുടെ പൂര്‍ണരൂപം മനസിലാക്കിയ ശേഷം സര്‍ക്കാര്‍ ഉചിതമായ തീരുമാനമെടുക്കുമെന്നും സജി ചെറിയാന് മാധ്യമങ്ങളോട് പറഞ്ഞു.

‘കേസില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണല്ലോ മനസിലാകുന്നത്. ഗൂഢാലോചന സംബന്ധിച്ച് അന്വേഷിച്ച് എല്ലാ നിരീക്ഷണങ്ങളോടെയാണ് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്. വര്‍ഷങ്ങളോളം കേസില്‍ വാദം നടന്നു.
വാദപ്രതിവാദങ്ങള്‍ നടന്നു. എല്ലാ നിരീക്ഷണങ്ങളും വെച്ചു കൊണ്ടാണ് കോടതി കണ്ടെത്തല്‍ നടത്തുന്നത്. വിഷയത്തില്‍ സര്‍ക്കാര്‍ ശരിയായ നിലപാട് സ്വീകരിക്കും.

സിനിമാ വ്യവസായവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഒരു സ്ത്രീയ്ക്കും യാതൊരുവിധ അപകടവും ഇല്ലാതിരിക്കാന്‍ അവര്‍ക്ക് സംരക്ഷണം ഒരുക്കേണ്ടതിന്റെ ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്. ആ സംരക്ഷണം ഒരുക്കുന്നതിനുള്ള നിയമനിര്‍മ്മാണത്തിലേക്ക് പോകുകയാണ്. വരുംമാസങ്ങള്‍ അതിന് വേണ്ടിയാണ് മാറ്റിവെച്ചിരിക്കുന്നത്.’- സജി ചെറിയാന് പറഞ്ഞു.

