തിരുവനന്തപുരം: 30-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടന ചിത്രമായി ആൻമേരി ജാസിർ സംവിധാനം ചെയ്ത ‘പലസ്തീൻ 36’ പ്രദർശിപ്പിക്കും.

ഈ വർഷത്തെ ടോക്കിയോ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള ഗ്രാൻഡ് പ്രീ പുരസ്കാരം സ്വന്തമാക്കിയ സിനിമയാണ് ‘പലസ്തീൻ 36’.
1936 മുതൽ 1939 വരെ നീണ്ടുനിന്ന ബ്രിട്ടീഷ് അധിനിവേശത്തിനെതിരെയുള്ള അറബ് കലാപത്തെ പശ്ചാത്തലമാക്കിയ ചരിത്ര ചിത്രമായ ഈ സിനിമയിൽ, ഗ്രാമീണനായ യൂസഫിന്റെ ജീവിതസംഘർഷങ്ങളും, ജെറുസലേമിലെ കലാപസാഹചര്യങ്ങളുമാണ് പ്രധാന പ്രമേയം.

ബ്രിട്ടീഷ് ഭരണത്തിനും സയണിസത്തിനുമെതിരെ പലസ്തീൻ കലാപം ആരംഭിച്ച വർഷമാണ് ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നത്.ഡിസംബര്‍ 12 മുതൽ 19 വരെ തിരുവനന്തപുരത്താണ് മേള നടക്കുന്നത്.

