ചങ്ങനാശേരി : മാടപ്പള്ളി പഞ്ചായത്തിലെപഴയ പഞ്ചായത്ത് പടി – കൊഴുപ്പക്കളം റോഡിൻറെ ഉദ്ഘാടനം അഡ്വ. ജോബ് മൈക്കിൾ എംഎൽഎ നിർവഹിച്ചു. എം എൽ എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ മുതൽമുടക്കിയാണ് ദീർഘനാളുകളായി സഞ്ചാരയോഗ്യമല്ലാതിരുന്ന ഈ റോഡ് പണി പൂർത്തിയാക്കിയത്.വളരെ കാലങ്ങളായി തകർന്ന് കിടന്നിരുന്ന റോഡ് എംഎൽഎ ഇടപെട്ട് 1വർഷത്തിനു മുമ്പ് തന്നെ വെള്ളപ്പൊക്ക ദുരന്തം വഴി തകർന്ന റോഡുകളുടെ നവീകരണത്തിൽ ഉൾപ്പെടുത്തി എടുത്തിരുന്നു എങ്കിലും സാങ്കേതിക കാരണങ്ങളാൽ നിർമ്മാണം നടത്തുവാൻ സാധിച്ചില്ല.അതേ തുടന്നു ഒട്ടും വൈകാതെ എംഎൽഎ ഫണ്ട് മുടക്കി റോഡ് നവീകരിച്ച് നൽകിയ എംഎൽഎ ക്ക് മെമ്പറും പ്രദേശവാസികളും നന്ദിയർപ്പിച്ചു. മാടപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മണിയമ്മ രാജപ്പൻ, ബ്ലോക്ക് മെമ്പർ അലക്സാണ്ടർ പ്രാക്കുഴി,വാർഡ് മെമ്പർ അശോക് ജി, ബിനോയ് മുക്കാടൻ, സുരേന്ദ്രനാഥ പണിക്കർ, എം എ മാത്യു മുളവന ,രാധാകൃഷ്ണൻ ടി ആർ എന്നിവർ പ്രസംഗിച്ചു.

