എരുമേലി ∙ പ്രസിദ്ധമായ എരുമേലി ചന്ദനക്കുടം, പേട്ടതുള്ളൽ ആഘോഷങ്ങൾക്ക് പൊലീസിന്റെ സുരക്ഷയും നിരീക്ഷണവും കർശനമാക്കി. എരുമേലിയിൽ നിലവിൽ 340 പൊലീസ് ഉദ്യോഗസ്ഥരും 180 സ്പെഷൽ പൊലീസുകാരുമാണ് സേവനം ചെയ്യുന്നത്. ഇതുകൂടാതെ ചന്ദനക്കുടം, പേട്ടതുള്ളൽ ദിവസങ്ങളായ നാളെയും 11നും 100 പൊലീസ് ഉദ്യോഗസ്ഥരെ അധികമായി നിയോഗിച്ചു. ജില്ലാ പൊലീസ് മേധാവി എ.ഷാഹുൽ ഹമീദിന്റെ മേൽനോട്ടത്തിൽ കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി
എം.അനിൽകുമാറിനെ കൂടാതെ മറ്റൊരു ഡിവൈഎസ്പി കൂടി സേവനത്തിന് ഉണ്ടാകും. 4 എസ്എച്ച്ഒമാർ, 7 എസ്ഐമാർ എന്നിവരും സേവനത്തിന് എരുമേലിയിൽ ഉണ്ടാകും. ചന്ദനക്കുടം, പേട്ടതുള്ളൽ ദിവസങ്ങളിൽ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് എസ്എച്ച്ഒ ഇ.ഡി.ബിജു അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 98465 1130