കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ AAP സംസ്ഥാന ഘടകത്തിന് ദേശീയ നേതൃത്വത്തിന്റെ അനുമതി ലഭിച്ചു. ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാൾ കേരളത്തിലേക്ക്.

അരവിന്ദ് കെജ്രിവാൾ ഉൾപ്പെടെ ഉള്ള ദേശീയ നേതാക്കൾ പ്രചാരണത്തിനായി കേരളത്തിൽ എത്തും. തുടർ തീരുമാനങ്ങൾ പിന്നിട് അറിയിക്കും എന്ന് ദേശീയ നേതൃത്വം അറിയിച്ചു. കേരളത്തിൽ മുഴുവൻ സീറ്റിലും മത്സരിക്കാൻ ദേശീയ നേതൃത്വം അനുമതി നൽകിയെന്ന് ആംആദ്മി കേരള അധ്യക്ഷൻ വിനോദ് മാത്യു പറഞ്ഞു.
പ്രചാരണത്തിന് അരവിന്ദ് കെജ്രിവാൾ ഉൾപ്പെടെയുള്ള ദേശീയ നേതാക്കൾ എത്തും. ഒറ്റയ്ക്ക് മത്സരിക്കാനാണ്തീരുമാനം. സ്ഥാനാർത്ഥി നിർണയം ഉൾപ്പെടെയുള്ള തീരുമാനങ്ങളിലേക്ക് ഉടനെ കടക്കും.

തദ്ദേശ തിരഞ്ഞെടുപ്പിൽ നല്ല മുന്നേറ്റം ഉണ്ടാക്കാൻ ആം ആദ്മി പാർട്ടിക്ക് കഴിഞ്ഞു. കേരളത്തിലെ മൂന്നു മുന്നണിയിലും എതിർപ്പുള്ള ജനതയ്ക്കായി നാലാമത് ഒരു രാഷ്ട്രീയപ്പാർട്ടിയാണ് AAP എന്നും വിനോദ് മാത്യു വ്യക്തമാക്കി.

