
കൽപറ്റ ∙ തലപ്പുഴയിൽ കടുവകൾ ജനവാസ മേഖലയിൽ എത്തിയതായി സ്ഥിരീകരണം. പ്രദേശത്ത് കണ്ടെത്തിയ കാൽപ്പാടുകൾ

കടുവയുടേതെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചു. വാഴത്തോട്ടത്തിൽ കടുവയെയും രണ്ടു കുട്ടികളെയും കണ്ടതായി പ്രദേശവാസികൾ പറഞ്ഞു.
പുല്ലരിയാൻ വന്നവരാണ് ആദ്യം കടുവയെ കണ്ടത്. പ്രദേശത്ത് 20 നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു. പ്രദേശത്ത് പട്രോളിങ് നടത്തുമെന്ന് വനം വകുപ്പ് അറിയിച്ചു.