പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ ലഹരി ഉപയോഗം വർധിക്കുന്ന സാഹചര്യത്തിൽ വ്യാപക പരിശോധന നടത്തി പൊലീസ്.
പരിശോധനയിൽ മയക്കുമരുന്നുമായി ബന്ധപ്പെട്ട് 9 കേസുകൾ രജിസ്റ്റർ ചെയ്തു.

ലോഡ്ജുകളിൽ നടന്ന പരിശോധനയിൽ രേഖകളില്ലാതെ താമസിച്ച 3 സത്രീകളെയും കസ്റ്റഡിയിലെടുത്തു. ജില്ലാ പോലീസ് മേധാവി കെ.എസ്.സുദർശൻ്റെയും പെരുമ്പാവൂർ എസ്പി ഹാർദിക് മീണയുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്.
നൂറിലേറെ പോലീസ് ഉദ്യോഗസ്ഥരും എക്സൈസും പ്രത്യേക സംഘങ്ങളായി തിരിഞ്ഞായിരുന്നു പരിശോധന. ഡോഗ് സ്ക്വാഡ്, ബോംബ് സ്ക്വാഡ് എന്നിവരും പരിശോധനയിൽ പങ്ക് ചേർന്നു.

അതിഥി തൊഴിലാളികൾ താമസിക്കുന്ന ലോഡ്ജ്, മാർക്കറ്റ് എന്നിവ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. അന്യ സംസ്ഥാന തെഴിലാളികൾക്കിടയിൽ വർദ്ധിച്ചു വരുന്ന മദ്യപാനം, ലഹരി ഉപയോഗം, അനാശാസ്യം തുടങ്ങിയയ നിയമ വിരുദ്ധപ്രവർത്തികളെക്കുറിച്ച് അന്വേഷിച്ച് കർശന നടപടി സ്വീകരിക്കും. ഇതുമായി ബന്ധപ്പെട്ട് ഒരു ജാഗ്രത സമിതി രൂപീകരിക്കാൻ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ യോഗം നടത്താനും തീരുമാനിച്ചിട്ടുണ്ട്.

