കൊല്ലം: രേഖകളില്ലാതെ കൊണ്ടുവന്ന പണം ട്രെയിനില്‍ നിന്ന് പിടിച്ചെടുത്ത് റെയില്‍വേ പൊലീസ്. കൊല്ലം പുനലൂരിലാണ് സംഭവം. ആലപ്പുഴ സ്വദേശി പ്രസന്നന് (52) എന്നയാളെ കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നവംബര്‍ ഏഴ് (വ്യാഴാഴ്ച) വൈകുന്നേരം അഞ്ച് മണിക്ക് മധുരയില്‍ നിന്ന് കൊല്ലം- ചെങ്കോട്ട പാത വഴി ഗുരുവായൂരിലേക്ക് പോകുകയായിരുന്ന ട്രെയിന്‍ പുനലൂര്‍ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് റെയില്‍വേ പൊലീസ് പ്രതിയെ പിടികൂടിയത്.
500 രൂപയുടെ 72 കെട്ടുകളായി തോളില്‍ തൂക്കിയിരുന്ന ബാഗിലാണ് പണം സൂക്ഷിച്ചിരുന്നത്. ബാഗ് കൈവശം വച്ചിരുന്ന പ്രസന്നനോട് ഉറവിടത്തെക്കുറിച്ച് അന്വേഷിച്ചെങ്കിലും വ്യക്തമായ ഉത്തരം ലഭിച്ചില്ല. തുടര്‍ന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 98465 1130
പുനലൂര്‍ സ്റ്റേഷന് ഹൗസ് ഓഫീസര്‍ ജി.ശ്രീകുമാര്‍, സീനിയര്‍ സിവില്‍ ഓഫീസര്‍മാരായ ഷെമീര്‍, സജി, സിവില്‍ ഓഫീസര്‍മാരായ അരുണ്‍ മോഹന്‍, ശ്യാം എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പണം കോടതിയില്‍ ഹാജരാക്കിയ ശേഷം ആദായനികുതി വകുപ്പിന് കൈമാറുമെന്ന് എസ്.എച്ച്.ഒ. പറഞ്ഞു.
കൊല്ലം-ചെങ്കോട്ട പാത വഴി തീവണ്ടികളില്‍ രേഖകളില്ലാതെ പണം കടത്തുന്നത് വര്‍ദ്ധിച്ചിരിക്കുകയാണ്. കഴിഞ്ഞമാസം 16 -ന് ചെന്നൈ എക്സ്പ്രസില്‍ കടത്തിക്കൊണ്ടുവന്ന 16.80 ലക്ഷം രൂപ പുനലൂരില്‍ ആര്.പി.എഫ് പിടിച്ചെടുത്തിരുന്നു. ഈ കേസില്‍ മധുര കാമരാജ്ശാല സ്വദേശി എസ്.സുരേഷി (65) നെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.