കോട്ടയം : ആന എഴുന്നള്ളിപ്പിന് ഹൈക്കോടതി വരുത്തിയ നിയന്ത്രണങ്ങൾ കടുപ്പിച്ച് വനം വകുപ്പ് രംഗത്തെത്തിയതോടെ ഉത്സവങ്ങളുടെ പൊലിമ മങ്ങി. ഈ നിയന്ത്രണങ്ങൾക്കുള്ളിൽ നിന്നുകൊണ്ട് ഉത്സവം നടത്താനാകാത്ത സ്ഥിതിയാണെന്ന് സംഘാടകർ പറയുന്നു. കേസുകളെ നേരിട്ട് എഴുന്നള്ളിപ്പ് നടത്താൻ അധികമാരും തയ്യാറാകില്ല. നിയന്ത്രണത്തിൽ അയവ് വരുത്തിയില്ലെങ്കിൽ ആനയെഴുന്നള്ളിപ്പ് തീർത്തും ഇല്ലാതാകും. ആനകൾ തമ്മിൽ മതിയായ അകലം വേണമെന്നാണ് നാട്ടാനപരിപാലനനിയമം പറയുന്നത്. എന്നാലിത് മൂന്ന് മീറ്ററായിരിക്കണമെന്ന് നിശ്ചയിക്കുന്നതാണ് പുതിയ മാർഗനിർദേശം.
മൂന്ന് മീറ്റർ അകലം പാലിക്കാനാകില്ലെന്ന് ഉറപ്പുണ്ടെങ്കിൽ ജില്ലാ മോണിറ്ററിംഗ് കമ്മിറ്റി എഴുന്നള്ളിപ്പിന് അനുമതി നൽകരുതെന്നും പറയുന്നു. ക്ഷേത്രങ്ങൾക്കുള്ളിലെ എഴുന്നള്ളിപ്പുകളെ രൂക്ഷമായാണ് നിർദ്ദേശം ബാധിക്കുക. ആനകൾ തമ്മിലുള്ള മൂന്ന് മീറ്റർ അകലവും വാദ്യക്കാർക്ക് ഉൾപ്പെടെയുള്ള എട്ടുമീറ്റർ അകലവും പാലിക്കാൻ മിക്ക ക്ഷേത്രങ്ങളുടെയും മതിൽക്കകത്ത് സ്ഥലം ഉണ്ടാകില്ല. മൂന്നാനയെ എഴുന്നള്ളിക്കാൻ ഒമ്പതുമീറ്റർ സ്ഥലം വേണം. കാണികൾക്കായി ഒമ്പതുമീറ്റർ വേറെയും വേണം
തിരുനക്കര പൂരത്തിന് 10 ആനകൾ
Vazhcha Yugam Whatsapp Group ചേരാൻ
Vazhcha Yugam Whatsapp Telegram Group ചേരാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 98465 1130
22 ആനകൾ പങ്കെടുക്കുന്ന തിരുനക്കര പൂരത്തിന് ക്ഷേത്ര മൈതാനത്തെ സ്ഥല പരിമിതിയിൽ പത്ത് ആനകളെ ഇനി അനുവദിക്കൂ എന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥൻ അറിയിച്ചത്. ക്ഷേത്രത്തിനുള്ളിൽ ശീവേലി എഴുന്നള്ളിപ്പിന് ഒമ്പത് ആനകളെന്നത് മൂന്നാകും. ഏഴാനകൾക്കു പകരം ഈ വർഷം ആർപ്പുക്കര പൂരത്തിന് മൂന്ന് ആനകളേ അനുവദിച്ചുള്ളൂ. കുമാരനല്ലൂർ ദേവീക്ഷേത്രോത്സവത്തിനും ആനകളെ കുറച്ചു.
സുപ്രീംകോടതിയെ സമീപിക്കും
സാധാരണ 80 മുതൽ 100 ദിവസം വരെയേ ഒരു വർഷം ഉത്സവ എഴുന്നള്ളിപ്പ് ഉണ്ടാകൂ.( ഉത്സവ സീസണിൽ മദപ്പാട് വന്നാൽ ഈ വരുമാനം നിലക്കും). ബാക്കി ദിവസങ്ങളിലെ ആഹാര ചെലവ് ദിവസം 5000 രൂപ വരും. പാപ്പാന്മാരുടെ ശമ്പളം വേറെ.
ആനയെ എഴുന്നള്ളിച്ചുള്ള ഉത്സവങ്ങൾ ആചാരത്തിന്റെ ഭാഗമായി നൂറ്റാണ്ടുകളായി നടക്കുന്നതാണ്. പ്രായോഗിക നിർദ്ദേശങ്ങളാണ് വേണ്ടത്. ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് എലിഫെന്റ് ഓണേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് എം.മധു പറഞ്ഞു.