ശബരിമല തന്ത്രി കണ്ഠര് രാജീവരരുടെ അറസ്റ്റിനെ പിന്തുണച്ച് ബിജെപി നേതാവ് ടി പി സെൻകുമാർ.അയ്യപ്പന്റെ പിതൃ തുല്യമായ സ്ഥാനത്തു നിൽക്കുന്ന തന്ത്രി കുടുംബത്തിലെ ഒരാളുടെ അറസ്റ്റ് ദുഖകരമാണ്.

എന്നാൽ 2019 മുതൽ ഇന്നുവരെ അവിടെ നടന്ന അനിഷ്ട സംഭവങ്ങൾ ആരെയും അറിയിക്കാതിരുന്നത് കുറ്റകരമാണെന്നും സെൻകുമാർ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
ഉണ്ണികൃഷ്ണൻ പോറ്റി അവിടെ വർഷങ്ങളോളം വിഹരിച്ചത് എങ്ങനെയെന്നും നിദ്രാ ദണ്ഡടക്കം മാറ്റിയിട്ടും തന്ത്രി നിശബ്ദത പാലിച്ചുവെന്നും തന്ത്രികളുകടെ ജീർണതയുടെ ഉത്തമ ഉദാഹരണമാണ് ഇവയെന്നും അവനവൻ ചെയ്യുന്നതിന് അവൻ തന്നെ അനുഭവിക്കണമെന്നും സെൻകുമാർ പറഞ്ഞു.

അറസ്റ്റിന് പിന്നാലെ ബിജെപി നേതാവ് സന്ദീപ് വചസ്പതി അടക്കം തന്ത്രിക്ക് പിന്തുണയായി മുന്നോട്ട് വന്ന സാഹചര്യത്തിലാണ് സെൻകുമാറിന്റെ തന്ത്രിയെ തള്ളികൊണ്ടുള്ള പ്രതികരണം. എന്തിനായിരുന്നു ഇത്ര തിടുക്കപ്പെട്ട് അറസ്റ്റ് ചെയ്തതെന്നായിരുന്നു സന്ദീപ് വചസ്പതിയുടെ പ്രതികരണം.

