ബംഗളൂരു: കേരളം നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന ‘മലയാള ഭാഷാ ബില്‍ 2025’ നെതിരായ കര്‍ണാടക മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങള്‍ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്. മതേതരത്വത്തിന്റെയും ബഹുസ്വരതയുടെയും ഭരണഘടനാ മൂല്യങ്ങളില്‍ ഉറച്ച് നിന്നാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുന്നു.

ഭാഷാ ന്യൂനപക്ഷങ്ങളുടെ, പ്രത്യേകിച്ച് കന്നഡ, തമിഴ് സംസാരിക്കുന്ന സമൂഹങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി വ്യക്തമായ നിബന്ധനകള്‍ ബില്ലില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും സിദ്ധരാമയ്യയ്ക്ക് മറുപടിയായി മുഖ്യമന്ത്രി വ്യക്തമാക്കുന്നു.
ബില്ലിനെ കുറിച്ചുയര്‍ത്തിയ വിമര്‍ശനങ്ങള്‍ക്ക് വിശദമായ മറുപടിയും മുഖ്യമന്ത്രി ട്വീറ്റില്‍ നല്‍കുന്നുണ്ട്.

കേരത്തിന്റെ ഭാഷാ ബില്‍ ഭരണഘടന ഉറപ്പുനല്‍കുന്ന ഭാഷാപരമായ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും നിയമനിര്‍മ്മാണം എത്രയും വേഗം പിന്‍വലിക്കണമെന്നുമായിരുന്നു സിദ്ധരാമയ്യ ഉന്നയിച്ച ആവശ്യങ്ങള്‍.

