മലപ്പുറം: ആലത്തിയൂര്‍ ഹനുമാന്കാവില് വഴിപാട് നടത്തി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ദോഷങ്ങള്‍ അകറ്റാനും ഉദ്ദിഷ്ട കാര്യസാധ്യത്തിനും കുഴച്ച അവില് വഴിപാടും ഹനുമാനും ശ്രീരാമനും ലക്ഷ്മണനും നെയ് വിളക്കും അദ്ദേഹം സമര്‍പ്പിച്ചു.

അരമണിക്കൂര്‍ നേരം അദ്ദേഹം ക്ഷേത്രത്തില്‍ ചിലവഴിച്ചു. ഹനുമാന് മുന്നില്‍ ഗദയെടുത്തു വെച്ച് പ്രാര്‍ഥിക്കുകയും ചെയ്തു. കാര്യസിദ്ധിക്കും ദോഷം അകറ്റാനുമുള്ള വഴിപാടാണിത്.
ഡിസിസി ജനറല്‍ സെക്രട്ടറി ഇ പി രാജീവ്, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറിമാരായ കെ പി രാധാകൃഷ്ണന്, ആനന്ദന് കറുത്തേടത്ത്, കെഎസ്യു സംസ്ഥാന ജനറല്‍ സെക്രട്ടറി കണ്ണന് നമ്പ്യാര്‍, യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് വൈശാഖ് തൃപ്രങ്ങോട്,

വിജയന് ചെമ്പഞ്ചേരി, മനോജ് ചക്കാലയ്ക്കല്‍, പി ശശിധരന്, സുഭാഷ് പയ്യനാട് തുടങ്ങിയവര്‍ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.

