തിരുവനന്തപുരം: ദേശീയ ഉന്നത വിദ്യാഭ്യാസ ഗുണനിലവാര പരിശോധനയിൽ തിളക്കമാർന്ന നേട്ടം കൊയ്ത് കേരളത്തിലെ സർവകലാശാലകൾ.

നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിങ് ഫ്രെയിംവർക്കിൽ (എൻഐആർഎഫ്) രാജ്യത്തെ മികച്ച 10 പൊതു സർവകലാശാലകളിൽ
രണ്ടെണ്ണം കേരളത്തിലാണ്.
ആദ്യത്തെ 50-ൽ കേരളത്തിൽ നിന്ന് നാലെണ്ണമുണ്ട്. ഓവറോൾ വിഭാഗത്തിൽ 42-ാം റാങ്കും യൂണിവേഴ്സിറ്റി വിഭാഗത്തിൽ 25-ാം

റാങ്കും സംസ്ഥാന പൊതു സർവകലാശാലകളിൽ അഞ്ചാം സ്ഥാനവും നേടി കേരള സർവകലാശാല മികച്ച പ്രകടനം കാഴ്ചവച്ചു.

