കോഴിക്കോട്: കോഴിക്കോട് സർപ്രൈസ് സ്ഥാനാർഥിയെ ഇറക്കാൻ കോൺഗ്രസ് നീക്കം.കോർപ്പറേഷൻ മേയർ സ്ഥാനാർഥിയായി സംവിധായകൻ വി എം വിനുവിനെ പ്രഖ്യാപിക്കുമെന്നാണ് സൂചന.

വി എം വിനുവുമായി കോൺഗ്രസ് നേതാക്കൾ ചർച്ച നടത്തി. ചേവായൂർ ഡിവിഷനിൽ നിന്നും വിനുവിനെ ഇറക്കാൻ ആണ് കോൺഗ്രസ് നീക്കം. പാറോപ്പടി ഡിവിഷനും വിഎം വിനുവിന്റെ പരിഗണനയിൽ ഉണ്ട്.
45 വർഷമായി ഇടതുമുന്നണിയുടെ കൈയ്യിലുള്ള കോഴിക്കോട് കോർപ്പറേഷൻ പിടിച്ചെടുക്കാനാണ് കോൺഗ്രസിന്റെ നീക്കം. എന്നാൽ കൂടുതൽ സീറ്റോടുകൂടി കോർപ്പറേഷനിൽ ഭരണം തുടരുമെന്നാണ് എൽഡിഎഫിന്റെ വാദം.

അതേസമയം, ഉച്ചയോടുകൂടിയാണ് തദ്ദേശതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാർത്താസമ്മേളനമുള്ളത്. തിരഞ്ഞെടുപ്പിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയിരിക്കുകയാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ.

