മുണ്ടക്കൈ-ചുരല്‍മല ദുരന്തബാധിതരും ജില്ലയുടെ വിവിധ സ്ഥലങ്ങളില്‍ താമസിക്കുന്ന വോട്ടര്‍മാര്‍ക്കും തദ്ദേശ തെരഞ്ഞെടുപ്പ് ദിവസം വോട്ട് ചെയ്യാന്‍ വാഹന സൗകര്യം ഏര്‍പ്പെടുത്തുമെന്ന് ജില്ലാ കളക്ടര്‍ ഡി ആര് മേഘശ്രീ.

ദുരന്തബാധിത പ്രദേശത്തെ 432 കുടുംബങ്ങളിലെ 743 പേര്‍ക്കാണ് വാഹന സൗകര്യം ആവശ്യമുള്ളത്. ഡിസംബര്‍ 11ന് ഏഴ്
ബസുകളിലായി രാവിലെ 11നും ഉച്ചയ്ക്ക് 2.30നും രണ്ട് ട്രിപ്പുകള്‍ വീതം സര്‍വീസുകള്‍ നടത്തും.

വോട്ടെടുപ്പ് ദിവസം പോളിംഗ് ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തി തിരികെ മടങ്ങാനുള്ള വിധത്തിലാണ് വാഹന സൗകര്യം ഏര്‍പ്പെടുത്തിയതെന്ന് നോഡല്‍ ഓഫീസര്‍ പി ബൈജു അറിയിച്ചു

