കോട്ടയം: നഗരസഭ മാലിന്യസംസ്കരണത്തിന്റെ ഹരിതകർമസേന യൂസർഫീ കാർഡ്, മാലിന്യസംസ്കരണ കലണ്ടർ എന്നിവയുടെ വിതരണ ഉദ്ഘാടനം നടത്തി. നഗരസഭ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ ഉദ്ഘാടനം നിർവഹിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിജി രഞ്ജിത്ത് അധ്യക്ഷതവഹിച്ചു. കൗൺസിലർമാരായ സാബു മാത്യു, ജിഷ ജോഷി, എം.പി. സന്തോഷ് കുമാർ, എം.എസ്. വേണുക്കുട്ടൻ, കെ.യു. രഘു, മുനിസിപ്പൽ സെക്രട്ടറി ബി.അനിൽകുമാർ എന്നിവർ സംസാരിച്ചു. കൗൺസിലർമാരായ സരസമ്മാൾ, ടി.എൻ. മനോജ്, ദീപമോൾ, ലിസികുര്യൻ, ധന്യ ഗിരീഷ്, ഷീല സതീഷ്, ഷൈനി, പി.ഡി. സുരേഷ്, അജിത്ത് പൂഴിത്തറ, ഷീന ബിനു, എൻ.എൻ. വിനോദ്, ജോസ് പള്ളിക്കുന്നേൽ, ബിജുകുമാർ എന്നിവർ പങ്കെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 98465 1130