പത്തനംതിട്ട: ലൈംഗിക പീഡനക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിലിനെ പത്തനംതിട്ട AR ക്യാമ്പിൽ നിന്ന് വൈദ്യപരിശോധനക്കായി ജില്ലാ ആശുപത്രിയിലേക്ക് ഉടൻ കൊണ്ടുപോകും.

വൈദ്യപരിശോധനയ്ക്ക് ശേഷം രാഹുലിനെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് സുരക്ഷയ്ക്ക് കൂടുതൽ പൊലീസിനെ ക്യാമ്പിൽ നിയോഗിച്ചിരിക്കുകയാണ്.
കനത്ത സുരക്ഷയിൽ ആയിരിക്കും രാഹുലിനെ വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയിലേക്കു കൊണ്ടുപോവുക അവിടെനിന്ന് മജിസ്ട്രേറ്റിന് മുമ്പിലും എത്തിക്കും.

എസ്പിയുടെ ക്യാമ്പ് ഓഫീസിന് അടുത്തുള്ള മജിസ്ട്രേറ്റിന്റെ വസതിയിലേക്കായിരിക്കും രാഹുലിനെ കൊണ്ടുപോകുക.

